ഗരുഡ പ്രീമിയം സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞോ? യാഥാര്‍ത്ഥ്യം ഇതാണ്!

ഗരുഡ പ്രീമിയം സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞെന്ന തരത്തില്‍ ചില കോണുകളില്‍ നിന്നും ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്.

ഇത്തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് അഞ്ചിന്  കോഴിക്കോട് നിന്നും ബെംഗളുരിലേക്ക്
സര്‍വീസ് ആരംഭിച്ച ഗരുഡ പ്രീമിയത്തിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ:  പന്തീരങ്കാവ് പീഡന കേസ്: പ്രതിയെ ബാംഗ്ലൂരിലെത്തിച്ചയാള്‍ പിടിയില്‍

സര്‍വീസ് ആരംഭിച്ചതുമുതല്‍ 15.05.204 വരെയുള്ള കാലയളവില്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി തന്നെ യാത്ര തുടരുകയാണ്. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതി കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടിയിട്ടുണ്ട്.

ALSO READ:  പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു. 15വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46000 രൂപയ്ക്ക് മുകളില്‍ വരുമാനം ഈ സര്‍വീസില്‍ നിന്നും ലഭിക്കുന്നുണ്ട്. സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk