ഉത്തരാഖണ്ഡിലെ റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. റൂര്‍ക്കിയിലെ ലന്ദൗരയ്ക്കും ധാന്‍ധേര സ്റ്റേഷനുമിടയിലാണ് സംഭവം. ട്രാക്കിലൂടെ കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടത്. അട്ടിമറി ശ്രമമാണോയെന്ന് അന്വേഷണം ആരംഭിച്ചു.
Also Read; വിജയദശമി ദിനത്തിൽ മലയാളികൾക്കൊപ്പം മുംബൈയിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ഇതര ഭാഷക്കാരായ കുട്ടികളും
രാവിലെ 6.30ന് കടന്നു പോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ലന്ദൗര- ധാന്‍ധേര സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റ് ധന്‍ധേര സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയും ഗ്യാസ് സിലിണ്ടര്‍ പാളത്തില്‍ നിന്നും നീക്കുകയുമായിരുന്നു.
അഞ്ച് കിലോ ഭാരമുളള ചെറിയ ഗ്യാസ് സിലിണ്ടര്‍ കാലിയായിരുന്നുവെന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹിമാന്‍ഷു ഉപാധ്യായ ആണ് ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ അട്ടിമറി ശ്രമമുണ്ടോയെന്ന് സംശയിക്കുന്നു. ലോക്കല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2023 ജൂണ്‍ മുതല്‍ ഇത്തരം 24 സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
എല്‍പിജി സിലിണ്ടറുകള്‍, സൈക്കിളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, സിമന്റ് കട്ടകള്‍ എന്നിവയുള്‍പ്പെടെ വിവിധ വസ്തുക്കളാണ് മുമ്പും ട്രെയിനുകള്‍ പാളം തെറ്റിക്കാനായി ട്രാക്കുകളില്‍ സ്ഥാപിച്ചിട്ടുളളത്. ഏറ്റവും ഒടുവില്‍ നടന്ന ചൈന്നെയിലുണ്ടായ ട്രെയിനപകടത്തില്‍ അട്ടിമറിശ്രമമുണ്ടോയെന്ന സംശയത്തിനിടെയാണ് പുതിയ സംഭവം. ധാന്‍ധേരയ്ക്കും ഇടയിലാണ് സിലിണ്ടര്‍ കണ്ടെത്തിയത്. അട്ടിമറി ശ്രമമാണോയെന്ന് സംശയിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here