ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. വോൾഗ നദിയിൽ റഷ്യൻ റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാനിലെ ലൈഷെവോയിലാണ് സംഭവം. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ വെയ്ക്കുന്ന ബേസ്‌മെന്‍റിനുള്ളിലായിരുന്ന ഉരുളക്കിഴങ്ങ് പഴകിയതിനെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചതാണ് ഇവരുടെ മരണത്തിനു കാരണമായത്.

ALSO READ: ഹൈദരാബാദിന്റെ പേരുമാറ്റാന്‍ ബിജെപി; പുതിയ പേര് ഇങ്ങനെ

പച്ചക്കറികൾ എടുത്ത് കൊണ്ടുവരാൻ ബേസ്‌മെന്‍റിനുള്ളിലേക്ക് ആദ്യം പോയത് കുടുംബനാഥനായ മിഖായേൽ ചെലിഷെവ് ആണ്. ഉരുളക്കിഴങ്ങിൽ നിന്നും പുറത്തുവന്ന വിഷവാതകം ശ്വസിക്കുകയും ബോധരഹിതനായി അദ്ദേഹം വീഴുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇദ്ദേഹം മരണപ്പെട്ടു. ഏറെ സമയമായിട്ടും ഭർത്താവ് പച്ചക്കറികളുമായി എത്താത്തതിനാൽ മിഖായേലിന്‍റെ ഭാര്യ അനസ്താസിയ ബേസ്മെന്‍റിനുള്ളിലേക്ക് പോകുകയറും സമാനവസ്ഥയിൽ മരണപ്പെടുകയുമായിരുന്നു.

ഇരുവരെയും കാണാത്തതിനെ തുടർന്ന് ഇവരുടെ മൂത്തമകൻ ജോർജ് ബേസ്മെന്‍റിനുള്ളിലേക്ക് കയറി, എന്നാൽ അതെ മരണം തന്നെ ജോർജിനും സംഭവിച്ചു. എന്നാൽ ഇവർ മൂന്നുപേരും തിരികെ വരാത്തതിനാൽ അപകടകരമായ എന്തോ ഒന്ന് ബേസ്മെന്‍റിനുള്ളിൽ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ അമ്മ ഇറൈഡ സഹായത്തിനായി അയൽവാസികളെ വിവരമറിയിച്ചു.എന്നാൽ അയൽവാസികൾ എത്തുന്നതിനു മുൻപേ ഇറൈഡ ബേസ്മെന്‍റിനുള്ളിലേക്ക് കയറുകയും മറ്റ് മൂന്നുപേരും മരിച്ചത് പോലെ ഇറൈഡയും മരണപെട്ടു.

ALSO READ:പഠിക്കാനായി യുഎസിലെത്തി; ഒടുവിൽ മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി ഇന്ത്യൻ യുവാവ്

തുടർന്ന് സ്ഥലത്തെത്തിയ അയൽവാസികൾ ഉടനെ പൊലീസിൻ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ബേസ്മെന്‍റിനുള്ളിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍, കുടുംബത്തിലെ നാല് പേരും മരിച്ചത് അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിലെ 4 പേര്‍ മരിച്ചതോടുകൂടി 8 വയസുകാരി മരിയ ചെലിഷേവ അനാഥയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News