വന്ദേഭാരതില്‍ വാതകചോര്‍ച്ച; യാത്രക്കരൻ പുക വലിച്ചതാണ് കാരണമെന്ന് അധികൃതർ

വന്ദേഭാരതില്‍ വാതകചോര്‍ച്ച. തിരുവനന്തപുരം കാസര്‍കോഡ് ട്രെയിനില്‍ C5 കോച്ചി ലാണ് ചോര്‍ച്ച കണ്ടത്. എസി ഗ്യാസ് ചോര്‍ന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ആലുവയ്ക്കും കളമശ്ശേരിക്കും ഇടയിലാണ് സംഭവം. അധികൃതരെത്തി പരിശോധന നടത്തി.

പുക ഉയര്‍ന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് റെയില്‍വേ അറിയിച്ചു.

യാത്രക്കരൻ പുക വലിച്ചതിനെ തുടർന്ന് സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ചതാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍  അധികൃതർ അന്വേഷണം തുടങ്ങി. 20 മിനിറ്റ് നിർത്തിയിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു.

വന്ദേ ഭാരത് ട്രെയിനിലെ  യാത്രക്കാരിലാരോ  പുകവലിച്ചതിനെ തുടർന്ന് വന്ദേ ഭാരത് തനിയെ നില്‍ക്കുകയായിരുന്നു. ആലുവ ഭാഗത്തേക്കുള്ള ലൈനിൽ കളമശേരി പിന്നിടുമ്പോഴാണ്  ട്രെയിനിൻ്റെ സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ച് ട്രെയിൻ തനിയെ നിന്നത്.

തുടർന്ന്  ട്രെയിൻ സാവധാനം ആലുവ സിറ്റേഷനിലെത്തിച്ച് റീസെറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് പോകുന്ന ട്രെയിനാണ് പണിമുടക്കിയത്.  ട്രെയിനിൽ  പുക ഉയർന്നാൽ തിരിച്ചറിയുന്ന സംവിധാനം വന്ദേ ഭാരതിലുണ്ട്. പുകവലിച്ച യാത്രക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News