പഞ്ചാബിലെ ഐസ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച; ഒരാൾ മരിച്ചു

GAS

പഞ്ചാബിലെ ഐസ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ഉണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചു. ജലന്ധറിൽ ശനിയാഴ്ചയായിരുന്നു സംഭവം.

ALSO READ; ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

സംഭവത്തിന് പിന്നാലെ ഫയർ ടെൻഡറുകളും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആറ് പേരെയാണ് ഫാക്ടറിക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ALSO READ; നീറ്റ് യുജി 2024 രണ്ടാംഘട്ട ഓപ്ഷനിൽ കണ്‍ഫര്‍മേഷന്‍ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

അതേസമയം വാതക ചോർച്ചയുടെ ഫലങ്ങൾ ഒരു കിലോമീറ്ററിലധികം അനുഭവപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് ശ്വാസ തടസ്സം അടക്കം അനുഭവപ്പെട്ടു. സംഭവത്തിന് പിന്നാലെ പൊലീസ് ഫാക്ടറി സീൽ ചെയ്തിട്ടുണ്ട്. മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News