കോട്ടയത്ത് ഗ്യാസ് കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

കോട്ടയം തോട്ടയ്ക്കാട് ഗ്യാസ് കയറ്റി വന്ന ലോറിയ്ക്ക് തീപിടിച്ചു. ക്യാമ്പിന്റെ ഭാഗത്താണ് തീ പടര്‍ന്നത്. അഗ്നി ക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ അണച്ചു. പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

Also Read- ‘സുധാകരന്‍ പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരന്‍; ജന്മത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ല’: എ.കെ ബാലന്‍

മുന്‍ഭാഗത്ത് നിന്ന് തീ പടരുന്നതു കണ്ട് ഡ്രൈവര്‍ പുറത്തേയ്ക്ക് ഇറങ്ങി. ഇയാളെ നിസാര പരുക്കുകളോടെ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലി സിലണ്ടറുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. ലോറിയുടെ എഞ്ചിന്‍ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.

Also read- പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News