മംഗലപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം മംഗലാപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാത പള്ളിപ്പുറം മുതൽ മംഗലപുരം വരെയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകളിലേയും ഹോട്ടലുകളിലേയും അടുപ്പുകൾ കത്തിക്കാനോ ഇൻവർട്ടർ പ്രവർത്തിക്കാനോ പാടുള്ളതല്ല എന്നും അറിയിച്ചു. കഴക്കൂട്ടം, ആറ്റിങ്ങൽ, ചാക്ക എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന സ്ഥലതെത്തിയിട്ടുണ്ട്.

Also Read: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; വാർത്ത തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ

തുടർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനലെ ഉദ്യോഗസ്ഥരും സ്ഥലതെത്തി. മറിഞ്ഞ ടാങ്കറിൽ നിന്നും പാചകവാതകം പാരിപ്പള്ളിയിൽ നിന്നും എത്തിച്ച മൂന്ന് ടാങ്കറുകളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചു. ദേശീയ പാതയിലേക്കുള്ള ഗതാഗതം പൂർണ്ണമായും വഴി തിരിച്ച് വിട്ടു. സംഭവസ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ ചുറ്റളവ് പോലിസ് അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു.

Also Read: എൻജിനിൽ തീ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവം; ഇന്നുച്ചയോടെ വിമാനം കൊച്ചിയിൽ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News