കായംകുളത്ത് നിയന്ത്രണം വിട്ട് എല്‍പിജി ടാങ്കര്‍ മറിഞ്ഞ് അപകടം

Accident

കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എല്‍പിജി ടാങ്കര്‍ മറിഞ്ഞ് അപകടം. ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. നിലവില്‍ ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

അഗ്‌നിരക്ഷ സേനയെത്തി ടാങ്കര്‍ പരിശോധിച്ചു. മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്നു 18 ടണ്‍ വാതകം നിറച്ച ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

Also Read : ഡ്രോൺ തെർമൽ ക്യാമറയിൽ ദൃശ്യം പതിഞ്ഞു; തൂപ്രയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഡിഎഫ്ഒ

ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്. കായംകുളത്തു നിന്നും അഗ്‌നിരക്ഷാ സേനയുടെ 2 യൂണിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി. പാരിപ്പള്ളി ഐ.ഒ.സിയില്‍ വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറയുന്നു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്.

Also Read : ‘അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല’; കോൺഗ്രസ് നേതൃത്വം എൻഎം വിജയന്‍റെ കുടുംബത്തെ അവഹേളിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News