കൊച്ചി കളമശേരിയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. നിലവിലുണ്ടായിരുന്ന ഗതാഗത നിയന്ത്രണം ഒഴിവാക്കി. പുതിയ ക്യാബിൻ എത്തിച്ച ശേഷം ടാങ്കർ സ്ഥലത്തു നിന്ന് മാറ്റുന്നതിനായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് കളമശേരിയിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടത്.
Also Read; നടൻ മേഘനാദൻ അന്തരിച്ചു
പ്രൊപ്പലിന്‍ ഇന്ധനം നിറച്ച ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിവിഎസ് ജങ്ക്ഷന് സമീപമാണ് ടാങ്കർ മറിഞ്ഞത്. അഗ്നിശമന സേന സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പൊലീസും സ്ഥലത്തെത്തി.
News summary; The gas tanker that had an accident in Kochi’s Kalamasery was lifted using a crane. Existing traffic restrictions were removed. After delivery of the new cabin, arrangements are in progress to move the tanker from the site.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here