ഗാസയിലെ ആ ലൈബ്രറി വീണ്ടും തകർത്തു; ഇസ്രയേൽ മുൻപും തകർത്ത ലൈബ്രറി പുനർജനിച്ചത് ക്രൗഡ് ഫണ്ടിലൂടെ

ഗാസയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പാലമായിരുന്നു ആ ലൈബ്രറി, അത് ഇല്ലാതായി. ഗാസയിലെ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഇടമായിരുന്നു ആ പുസ്തകശാല. ഇരുപതിലധികം വര്ഷങ്ങളായി ഗാസയിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ ലഭ്യമായിരുന്ന ഇടം, ‘സാമിര്‍ മൻസൂർ ലൈബ്രറി’. ചെറുത്തുനില്പിന്റെയും, തകർച്ചയുടെയും, പുനർജീവിതത്തിന്റെയുമൊക്കെ കഥ പറയാനുണ്ട് ഈ ലൈബ്രറിക്ക്. ബുക് സ്‌റ്റോര്‍ സ്ട്രീറ്റ് എന്നറിയപ്പെടുന്ന അല്‍ തലാതിനി തെരുവിലാണ് സാമിര്‍ മന്‍സൂര്‍ ലൈബ്രറി. അപൂർവ പുസ്തകങ്ങളടക്കം അനേകം പുസ്തകങ്ങളുണ്ടിവിടെ. വിദ്യാർത്ഥികളുടെയും ബുദ്ധിജീവികളുടെയും പ്രിയപ്പെട്ട ഇടം.

Also Read; എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പം, നമുക്ക് വേണ്ടത് സമാധാനം: ഇ പി ജയരാജന്‍

വെറുമൊരു ലൈബ്രറിയെന്ന് പറയുന്നതിലും എഴുത്തും വായനയും കൊണ്ട് ഗാസയുടെ ദുരിതങ്ങള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരുടെ ഏകസങ്കേതം എന്ന് പറയാവുന്ന ഒരിടമായിരുന്നു ഇത്. നിരവധി പുസ്തകങ്ങൾ ഈ സ്ഥാപനം പുറത്തിറക്കിയിരുന്നു. പുസ്തക വായനകളുടെയും പുസ്തക ചര്‍ച്ചകളുടെയും കേന്ദ്രം, പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടിയെത്തുന്നവരും എഴുത്തുകാരും ഒക്കെ സദാ ഇടപഴകിയിരുന്ന സാംസ്‌കാരിക കേന്ദ്രം, പതിനാലു വര്‍ഷം നീണ്ട ഉപരോധത്തില്‍നിന്ന് മുന്നോട്ടുപോകാന്‍ ഗാസ നിവാസികളെ മാനസികമായി സഹായിച്ച ഒരിടം എന്നിങ്ങനെ പോകുന്നു ഈ ലൈപുസ്തകശാലയുടെ സവിശേഷതകൾ.

Also Read; അമ്മയെ മകൻ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ചികിത്സയിലിരുന്ന അമ്മ മരിച്ചു

2021 -ൽ ഈ ലൈബ്രറി തകർക്കപ്പെട്ടിരുന്നു. അന്ന് എഴുത്തുകാരിയും വിവര്‍ത്തകയുമായ ഹനിയ അലിജമാല്‍ പറഞ്ഞത് ഇങ്ങനെ, ”ജീവിക്കാനുള്ള വലിയ കാരണമായിരുന്നു അത്. പുസ്തകങ്ങൾ വഴി ഗാസയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പാലമായിരുന്നതിനാലാണ് ഇസ്രായേൽ ഇത് ബോംബിട്ട് തകർത്തത്. ഇന്നും അങ്ങനെ തന്നെ. ജീവിതത്തിന്റെ അര്‍ത്ഥമാരായുന്ന, സാഹിത്യത്തെ ആയുധമായി ഉപയോഗിക്കുന്ന, സര്‍വ്വദുരിതങ്ങളും വായനയിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന കുറേയേറെ മനുഷ്യരെ ഇരുട്ടിലാക്കാനുള്ള ശ്രമമാണത്. എലിമാളത്തില്‍ തീയിടുന്നതുപോലെ പലസ്തീന്‍ ജനതയെ ദുരിതങ്ങളില്‍ മാത്രമായി ഒതുക്കിയിടാനുള്ള നീക്കം.”

Also Read; ‘പലസ്തീൻ മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം’; എം സ്വരാജ്

ഹിദായയുടെ ആദ്യ പുസ്തകം ഈജിപ്തിലാണ് പ്രസിദ്ധീകരിച്ചത്. ഉപരോധം കാരണം അതിന്റെ ഒരു കോപ്പി പോലും ഗാസയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം പുസ്തകം കാണാന്‍ പോലും കഴിയാത്ത ആ സമയത്ത്, പുസ്തകശാലയുടമയായ സാമിര്‍ മന്‍സൂര്‍ ആണ് സഹായവുമായി എത്തിയത്. ആ പുസ്തകം അവർ അവിടെ പ്രസിദ്ധീകരിച്ചു. ആവശ്യത്തിന് കോപ്പികള്‍ ഹിദായയ്ക്ക് നല്‍കി. ”പുസ്തകങ്ങളില്‍ ഒപ്പിടുന്ന പാര്‍ട്ടി നടത്തുക എന്നത് എന്റെ വലിയ ഒരാഗ്രഹമായിരുന്നു. എന്റെ അവസ്ഥ കണ്ടറിഞ്ഞ് ആ സ്വപ്‌നം സാദ്ധ്യമാക്കിയത് ഈ പുസ്തകശാലയായിരുന്നു” എന്ന് 2021 -ൽ ടര്‍ക്കി വെബ് പോര്‍ട്ടലായ ടി ആര്‍ ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഹിദായ പറഞ്ഞിരുന്നു.

2021 ൽ തകർക്കപ്പെട്ട ലൈബ്രറി കഴിഞ്ഞ വേഷം ക്രൗഡ് ഫണ്ടിലൂടെയാണ് പുനർനിർമ്മിക്കപ്പെട്ടത്. ഇന്ന് വീണ്ടും അത് തകർന്നടിഞ്ഞപ്പോൾ അതിന്റെ മുന്നിൽ അതിനേക്കാൾ തകർന്ന മനസുമായി സാമിർ മൻസൂർ നിൽക്കുന്നുണ്ട്. പുസ്തകശാലയുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം തകർന്നുപോയ പുസ്തകശാലയിലൂടെ നടക്കുന്നതും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News