ഐഐടി റൂര്‍ക്കി നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങ് (ഗേറ്റ്)- 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 1, 2, 15, 16 തീയതികളില്‍ രണ്ട് സെഷനുകളിലായാണ് പരീക്ഷ. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയുമാണ് പരീക്ഷ. ഔദ്യോഗിക വെബ്സൈറ്റില്‍ gate2025.iitr.ac.in -ല്‍ റിലീസ് ചെയ്തു.
Read Also: കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം; ഇപ്പോൾ അപേക്ഷിക്കാം
ഗേറ്റ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ
ഗേറ്റ് 2025 പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേഡും വഴി ഔദ്യോഗിക വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യണം. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഉദ്യോഗാര്‍ഥികള്‍ ഇനിപ്പറയുന്ന ഘട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക – gate2025.iitr.ac.in
ഘട്ടം 2: GOAPS ലോഗിന്‍ പോര്‍ട്ടല്‍ തുറക്കുക.
ഘട്ടം 3: രജിസ്‌ട്രേഷന്‍ നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
ഘട്ടം 4: ഉദ്യോഗാര്‍ഥിയുടെ വിശദാംശങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
ഘട്ടം 5: ഡൗണ്‍ലോഡ് അഡ്മിറ്റ് കാര്‍ഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 6: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here