ഗേറ്റ് പരീക്ഷക്ക് ഇനിയും അപേക്ഷിച്ചില്ലേ? സാരമില്ല തീയതി നീട്ടിയിട്ടുണ്ട്, വിശദ വിവരങ്ങൾ അറിയാം…

GATE 2025

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ് 2025) പരീക്ഷയുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി. പിഴതുകയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതിയാണ് ഇപ്പോൾ നീട്ടിയത്. നീട്ടിയ തീയതിയനുസരിച്ച് 2024 ഒക്ടോബര്‍ 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ ഏഴായിരുന്നു മുന്‍പ് പിഴതുകയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

Also Read; കാലാവസ്ഥ അനുകൂലമാണ്; വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു

2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് ഗേറ്റ് പരീക്ഷ നടത്തുക, ഫലപ്രഖ്യാപനം മാര്‍ച്ച് 19-ന്. ജനുവരി രണ്ടിനാണ് അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കുക. ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ഗേറ്റിന് എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Also Read; ഹരിയാന തെരഞ്ഞെടുപ്പ്; ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്

അപേക്ഷ നൽകേണ്ട രീതി ;

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
അപ്ലൈ ഓണ്‍ലൈന്‍ ടാബ് സെലക്ട് ചെയ്യുക
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക
ആവശ്യമുള്ള മറ്റ് വിവരങ്ങള്‍ നല്‍കി അപേക്ഷാ ഫീ അടയ്ക്കുക, ഫോം സബ്മിറ്റ് ചെയ്യുക
ഭാവി ആവശ്യങ്ങള്‍ക്കായി കോപ്പി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക

News summary; GATE 2025 application submission date extended

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News