ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് പഠനത്തിന്റെ മൂന്നാം വര്‍ഷം തന്നെ പരീക്ഷ എഴുതാം

ടെക്‌നിക്കല്‍ പോസ്റ്റ് – ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷയായ ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. 30 വിഷയങ്ങളിലായി ഫെബ്രുവരി 1,2,15,16 തീയതികളിലായനി പരീക്ഷ നടക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക. ഐഐടി റൂര്‍ക്കി നടത്തുന്ന പരീക്ഷ നടത്തുന്നത്. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് രണ്ടര മുതല്‍ അഞ്ചര വരെ രണ്ട് സെഷനായാണ് പരീക്ഷ നടക്കുക. പരീക്ഷാതീയതി അനുസരിച്ച് സമയക്രമത്തില്‍ മാറ്റം ഉണ്ടായേക്കാം. ചില ദിവസങ്ങളില്‍ രാവിലെയും ചില ദിവസങ്ങളില്‍ ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുക.

Also read: കെ എസ് ഇ ബി 745 ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യും

30 വിഷയങ്ങളിലേക്ക് നടക്കുന്ന പരീക്ഷയില്‍ രണ്ടെണ്ണം വരെ തെരഞ്ഞെടുത്ത് പരീക്ഷ എഴുതാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. മള്‍ട്ടിപ്പിള്‍ ചോയ്‌സ്, മള്‍ട്ടിപ്പിള്‍ സെലക്ട് എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് പരീക്ഷ നടക്കുന്നത്. ഇത്തവണ പരീക്ഷയിലുള്ള വലിയ മാറ്റം രണ്ട് വിഷയങ്ങള്‍ കൂടി ഗേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്.

Also read: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; പ്രയുക്തി മേഘ തൊഴിൽ മേള ജനുവരി 4 ന്

Geomatics Engineering, and Naval Architecture and Marine Engineering എന്നി രണ്ട് വിഷയങ്ങളാണ് പരീക്ഷയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പരീക്ഷകളുടെ എണ്ണം 30 ആയി. ഇത്തവണ യോഗ്യതാമാനദണ്ഡത്തിലും ഇളവ് നൽകിയിട്ടുണ്ട്. എന്‍ജിനീയറിങ് പഠനത്തിന്റെ മൂന്നാം വര്‍ഷം തന്നെ പരീക്ഷ എഴുതാം എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. https://gate2025.iitr.ac.in/ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News