ഗോസേവകരെ ഭയന്ന് മോദി, ഗോമാതാ സഖ്യം നേതാവിന് വാരണാസിയില്‍ മത്സരിക്കാന്‍ വിലക്ക്; ആരോപണവുമായി ശങ്കരാചാര്യ

രാജ്യത്തിന്റെ ഭയപ്പാടിന്റെ അന്തരീക്ഷമാണെന്നും ജനാധിപത്യം പുലരുന്നില്ലെന്നും ജ്യോതിഷ്മഠ് ശങ്കരാചാര്യ, സ്വാമി അവിമുക്തരേശ്വരാനന്ദ് സരസ്വതി. വാരാണാസി മേയര്‍ക്കെതിരെയും ശക്തമായ ആരോപണമുന്നയിച്ചിരിക്കുകയാണ് അദ്ദേഹം. വ്യക്തിപരമായ ഇടപെടല്‍ നടത്തി സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാതിരിക്കാനുള്ള നടപടികള്‍ മേയര്‍ സ്വീകരിക്കുന്നക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ALSO READ: പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

സിറ്റിംഗ് എംപിയായ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും മത്സരത്തിനൊരുങ്ങുമ്പോള്‍ ഗോസേവകനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാജസ്ഥാനിലെ അല്‍വാറില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ശിവകുമാര്‍ വാരാണസിയില്‍ നോമിനേഷന്‍ നല്‍കിയിരുന്നു. ഗോമാതാ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഞ്ചുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരെ സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചത്. ഗോഹത്യ ഒഴിവാക്കാനും ഗോമാതാക്കളെ സംരക്ഷിക്കാനുമായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ശങ്കരാചാര്യ പറയുന്നു. കൊമേഡിയനായ 29കാരന്‍ ശ്യാം രംഗീലയ്ക്കാണ് വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആദ്യം തടസങ്ങള്‍ നേരിട്ടത്. മോദിയെ അനുകരിച്ച് കൈയ്യടി നേടിയ ആളാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News