അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് വിഷയം സംയുക്ത പാർലമെന്ററി കമ്മിറ്റി
അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെ ഗൗതം അദാനി എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ടുകൾ. പവാറിന്റെ മുംബൈയിലെ സിൽവർ ഓക്ക് വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അദാനിയുമായി രാഷ്ട്രീയ വിഷയങ്ങൾ ഒന്നും ചർച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദർശനമായിരുന്നു നടന്നതെന്നും എൻസിപി കേന്ദ്രങ്ങൾ പ്രതികരിച്ചു.
വിവാദമായ ഹിൻഡൻബർഗ് റിപ്പോർട്ട് വിഷയത്തിൽ അദാനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനും, ഇന്ത്യയിലെ ഒരു ബിസിനസ് ഗ്രൂപ്പിനെപ്പറ്റിയുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ടെന്നുമാണ് നേരത്തെ പവാർ പ്രതികരിച്ചത്. അദാനി ഗ്രൂപ്പിനെതിരേ പ്രതിപക്ഷം ആവശ്യപ്പെട്ട ജെപിസി അന്വേഷണത്തെക്കാൾ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ജെപിസി അന്വേഷണത്തെ എതിർക്കില്ലെന്നും പവാർ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here