ലോകത്തിലെ ഏറ്റവും മികച്ച 20 സമ്പന്നരുടെ പട്ടികയിൽ ഇടം നേടി ഗൗതം അദാനി. ഒറ്റ ദിവസം കൊണ്ട് 6.5 ബില്യൺ ഡോളറായിട്ടാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നത്. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 കമ്പനികളുടെയും ഓഹരികൾ കഴിഞ്ഞ ദിവസം കുത്തനെ ഉയർന്നതോടെ ബ്ലൂംബെർഗ് സമ്പന്ന പട്ടികയിൽ ഗൗതം അദാനി 19-ാം സ്ഥാനത്തേക്ക് എത്തി.
ALSO READ: ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ജൂലിയ ഫ്ലെഷർ കോച്ച് & ഫാമിലി (64.7 ബില്യൺ ഡോളർ), ചൈനയിലെ സോങ് ഷാൻഷാൻ (64.10 ബില്യൺ ഡോളർ), യുഎസിലെ ചാൾസ് കോച്ച് (60.70 ബില്യൺ ഡോളർ) തുടങ്ങിയ ശതകോടീശ്വരന്മാരെ മറികടന്നാണ് അദാനി 19-ാം സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം, രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി 89.5 ബില്യൺ ഡോളർ ആസ്തിയോടു കൂടി ശതകോടീശ്വരന്മാരുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ്. നവംബർ 28 വരെ, അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം 11,31,096 കോടി രൂപയായിരുന്നു, ചൊവ്വാഴ്ചത്തെ വ്യാപാരത്തോടുകൂടി 1.04 ലക്ഷം കോടി രൂപയുടെ ഗണ്യമായ വർദ്ധനവുണ്ടായി.
ALSO READ:പോക്‌സോ കേസ്; പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here