സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനി. അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ് ആണ് 5000 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുത്തത്. ഇതിലൂടെ 2028 ആകുമ്പോഴേക്കും സിമന്റ് ഉൽപാദനം ഇരട്ടിയാക്കുകയാണ് അദാനിയുടെ ലക്ഷ്യം. ട്വിറ്ററിലൂടെയാണ് അദാനി സാംഘിയെ ഏറ്റെടുത്ത വിവരം അറിയിച്ചത്.
Promise to double our cement capacity by 2028 on track. Delighted to announce addition of @CementSanghi, India’s most efficient / lowest cost clinker manufacturer to Adani portfolio. As part of @AmbujaCementACL, Sanghi Cement (in our karmabhoomi Kutch) significantly leverages our… pic.twitter.com/pjcUZFN3IH
— Gautam Adani (@gautam_adani) August 3, 2023
ഏറ്റെടുക്കൽ സംബന്ധിച്ച് അംബുജ സിമന്റ്സിന്റെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്. പ്രതിവർഷം 6.1 മില്യൺ ടണ്ണാണ് സാംഘി സിമന്റിന്റെ ഉൽപാദനം. ഒരു ബില്യൺ ലൈംസ്റ്റോൺ ശേഖരവും കമ്പനിക്കുണ്ട്. സാംഘി സിമന്റിനെ കൂടി ഏറ്റെടുക്കുന്നതോടെ അംബുജയുടെ പ്രതിവർഷ ഉൽപാദനം 73.6 മില്യൺ ടണ്ണായി ഉയരും.
2028ഓടെ ഉൽപാദനം 140 മില്യൺ ടണ്ണായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. നേരത്തെ വൻ തുക മുടക്കി ഗൗതം അദാനി അംബുജ, എ.സി.സി സിമന്റ് കമ്പനിയെ ഏറ്റെടുത്തിരുന്നു. നിർമാണ മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഏറ്റെടുക്കൽ.
Also Read: ചലച്ചിത്ര അവാർഡ് ആരോപണം; അന്വേഷണം നടത്താൻ ഉത്തരവിട്ട് മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here