ഗൗതം അദാനിയുടെ ഓഹരിയിൽ വൻ തകർച്ച; ഒറ്റ ദിവസം കൊണ്ട് 180 കോടി ഡോളർ ഇടിഞ്ഞു

ശതകോടീശ്വരൻമാരുടെ പട്ടികയിൽ ലോകത്ത് 24ാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ സമ്പത്ത് തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് 180 കോടി ഡോളറാണ് കുറഞ്ഞത് . അദാനി ഗ്രൂപ്പിന്റെ തുറമുഖ കമ്പനിയുടെ ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡെലോയിറ്റ് രാജിവച്ചതിനെ തുടർന്നാണ് ഈ സംഭവം . ഫ്ലാഗ് ചെയ്ത ചില ഇടപാടുകളെക്കുറിച്ച് ഡെലോയിറ്റ് ആശങ്കകൾ ഉന്നയിക്കുകയും ശേഷം ആഴ്ചകൾക്ക് ശേഷം രാജിവച്ചുവെന്നാണ് ഹിൻഡൻബർഗ് റിസർച്ചിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നത്.

also read :മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ ജീവനക്കാർ പൊതിരെ തല്ലി; വീഡിയോ

തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും നഷ്ടത്തിലായിരുന്നു. അദാനി എന്റർപ്രൈസസ് ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. ഈ ഓഹരികൾ നാല് ശതമാനത്തിലധികം ഇടിഞ്ഞു. അദാനി എന്റർപ്രൈസസിന് പുറമെ അംബുജ സിമന്റ്‌സ്, അദാനി ട്രാൻസ്മിഷൻ എന്നിവ മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. അദാനി പവർ, അദാനി വിൽമർ, അദാനി പോർട്ട്‌സ്, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ ഓഹരികൾ രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇപ്പോൾ തിരിച്ചടി നേരിടുകയാണ്.

also read :മകളെ തോളിലേറ്റി പോകുന്നതിനിടെ യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News