ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഇന്ത്യയിൽ ടീമിനെക്കാളും മുൻഗണന ചില വ്യക്തികൾക്കാണ് എന്നായിരുന്നു ഗംഭീറിൻ്റെ രൂക്ഷവിമർശനം.

Also Read: “എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു “; 40 ദിവസം ആമസോൺ വനത്തിനുള്ളിൽ കുടുങ്ങിയ കുട്ടികളുടെ അതിജീവിതത്തിൻ്റെ കഥ

ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെത്തിരെ രൂക്ഷവിമർശം ഉന്നയിച്ചത്. “ഇന്ത്യൻ ടീമിൽ രാജ്യത്തിനല്ല പ്രാധാന്യം, വ്യക്തികൾക്കാണ്. വ്യക്തികൾ ഇവിടെ ടീമിനേക്കാളും മുകളിലാണ്.’’ എന്നായിരുന്നു ഗംഭീറിൻ്റെ വിമർശനത്തിൻ്റെ കാതൽ. മറ്റ് ടീമുകളിൽ കായിക താരങ്ങൾ ടീമിൻ്റെ ഭാഗമാണെന്നും, ഇന്ത്യൻ ക്രിക്കറ്റിൽ മാത്രം ബ്രോഡ്കാസ്റ്റ് മുതൽ മാധ്യമങ്ങൾ വരെ എല്ലാം വെറും പി ആർ ഏജൻസി മാത്രമായി മാറിയെന്നും ഗംഭീർ രൂക്ഷ വിമർശനം ഉന്നയിച്ചു.

Also Read: ശബരിമലയിലെ ആ ശബ്ദം നിലച്ചു, ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു

താരങ്ങളെ മോശക്കാരാക്കുന്നതിൽ ബ്രോഡ്കാസ്റ്റർ, സമൂഹമാധ്യമങ്ങൾ, ക്രിക്കറ്റ് വിദഗ്ധർ തുടങ്ങി എല്ലാവർക്കും പങ്കു ഉണ്ടെന്ന് ഗംഭീർ കൂട്ടിച്ചേർത്തു. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിൽ പരാജയപ്പെടുന്നത്. ഗൗതം ഗംഭീർ ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടിയാണ് കായിക ലോകം ഇനി പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News