ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടെ സ്പിൻ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. വാർത്താ സമ്മേളനത്തിനിടെ, നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയായിരുന്നു അദ്ദേഹത്തിന്റെ വിട പറയൽ. കോച്ച് ഹെഡ് കോച്ച് ഗൗതം ഗംഭീറിൻ്റെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പ്ലേയിംഗ് ഇലവന്‍ ഉറപ്പില്ലെങ്കില്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ തന്നെ ആര്‍ അശ്വിന് താത്പര്യമില്ലായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇലവന്‍ സെലക്ഷന്‍ സംബന്ധിച്ച് സെലക്ടര്‍മാരില്‍ നിന്ന് ഉറപ്പ് പോലും അദ്ദേഹം തേടിയിരുന്നു. പര്യടനത്തിനുള്ള മൂന്നാമത്തെ സ്പിന്നറായി രവീന്ദ്ര ജഡേജയ്ക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദറിനെ തിരഞ്ഞെടുത്തപ്പോഴും ചില ഉറപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു.
പെര്‍ത്ത് ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ എടുത്തതാണ് അശ്വിന് ആദ്യ തിരിച്ചടി ലഭിച്ചത്. ഇത് വെറ്ററന്‍ ഓഫ് സ്പിന്നറെ വേദനിപ്പിച്ചിരുന്നു. പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ താന്‍ തുടരണോ എന്ന് അശ്വിന്‍ ചിന്തിച്ചുതുടങ്ങി. അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി തന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. മൂന്നാം ടെസ്റ്റ് എത്തിയപ്പോള്‍, രവീന്ദ്ര ജഡേജ അശ്വിനെ പിന്തള്ളി പ്ലെയിംഗ് ഇലവനില്‍ ഇടം നേടി. സിഡ്നി ടെസ്റ്റില്‍ ഇന്ത്യ 2 സ്പിന്നര്‍മാരെ തിരഞ്ഞെടുക്കാന്‍ വലിയ സാധ്യതയുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ എത്തില്ലെന്ന് അശ്വിനും മനസ്സിലാക്കി. നിലവില്‍, പെക്കിംഗ് ഓര്‍ഡറില്‍ സുന്ദറും ജഡേജയും കഴിഞ്ഞാലാണ് അദ്ദേഹത്തിന് സ്ഥാനമുള്ളത്. ഇതെല്ലാം വിരമിക്കൽ പ്രഖ്യാപനത്തിൽ എത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here