മെൽബൺ ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഉള്ളിലെ അശാന്തിയുടെ പുക മറച്ചു വെക്കുന്നതിനായി ടീം കോച്ച് ഗൗതം ഗംഭീർ “റിപ്പോർട്ടുകൾ, സത്യമല്ല” എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
ഡ്രസിങ് റൂമിലെ ചർച്ചകൾ പൊതുസമൂഹത്തിൽ ചർച്ചാ വിഷയം ആകരുതെന്ന് പറഞ്ഞ ഗംഭീർ. താരങ്ങളുമായി ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അത് ആത്മാർഥമായ വാക്കുകളാണെന്നും പറഞ്ഞു.
Also Read: സിഡ്നി ടെസ്റ്റ് ലാസ്റ്റ് ചാൻസ്; ടീമിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്
കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഗംഭീർ കളിക്കാരോട് കയർത്തു സംസാരിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. കോഹ്‌ലിയും ഋഷഭ് പന്തും യശസ്വി ജയ്‌സ്വാളും പുറത്തായ രീതിയെ പരോക്ഷമായി വിമർശിച്ചാണ് ഗംഭീർ സംസാരിച്ചതെന്നാണ് റിപ്പോർട്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റിനുള്ള അന്തിമ ഇലവനിൽ ഫോമിലല്ലാത്ത ക്യാപ്റ്റൻ രോഹിത് ശർമ ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ മത്സരത്തിന് മുമ്പുള്ള പ്രസ് മീറ്റിലെ ചോദ്യത്തിന് മറുപടി പറയാതെ ഗംഭീർ ഒഴിഞ്ഞുമാറി.
Also Read: ചരിത്രം കുറിച്ച് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം
മാച്ചിന് മുമ്പുള്ള വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പങ്കെടുത്തിരുന്നില്ല. രോഹിത് ശർമയുടെ ടീമിലെ സ്ഥാനത്തെ പറ്റിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ ഗംഭീർ പിച്ച് നോക്കിയ ശേഷം പ്ലേയിംഗ് ഇലവനെ തീരുമാനിക്കും എന്നും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here