വിജയ് അല്ല പകരം വിശാൽ ; യോഹാനുമായി ഗൗതം മേനോൻ വീണ്ടും

വർഷങ്ങൾക്ക് മുൻപ് വിജയ്‌യെ നായകനാക്കി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ‘യോഹാൻ: അധ്യായം ഒന്ന്’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. വിജയ്ക്ക് പകരം വിശാൽ ആകും ചിത്രത്തിൽ എത്തുക എന്നാണ് സൂചന.

തന്റെ അടുത്ത സിനിമയ്ക്കായി ഗൗതം മേനോനുമായി കൈകോർക്കുന്നു എന്ന് നേരത്തെ മനസുതുറന്നിരുന്നു. ഇപ്പോഴിതാ വിജയ്‌യെ നായകനാക്കി ഒരുക്കാനിരുന്ന യോഹാൻ ആകും ആ സിനിമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശാലിനായി തിരക്കഥയിൽ ചില മാറ്റങ്ങൾ ഗൗതം മേനോൻ വരുത്തിയെന്നും സിനിമഉടൻ ആരംഭിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപോർട്ടുകൾ. വിശാൽ ആരാധകർക്ക് ഈ വാർത്ത സന്തോഷം നൽകുന്നുണ്ട്.

also read: ‘മമ്മൂക്കയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്’: ​ഗൗതം വാസുദേവ് മേനോൻ

വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലർ ആയിട്ടായിരുന്നു യോഹാൻ പ്ലാൻ ചെയ്തത്. തന്റെ ഡ്രീം പ്രോജക്റ്റുകളിൽ ഒന്നാണ് യോഹാൻ എന്ന് ഗൗതം മേനോൻ പറഞ്ഞിട്ടുണ്ടായിരുന്നു. വിജയ് സ്ക്രിപ്റ്റ് കേട്ടതിന് ശേഷം പിന്മാറുകയായിരുന്നു എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞിരുന്നു. ഇത് ഇംഗ്ലീഷ് സിനിമ പോലെയുണ്ട് നമ്മുടെ നാട്ടിൽ ചിത്രം വർക്ക് ആകില്ല അതുകൊണ്ട് തനിക്ക് ചെയ്യാൻ പറ്റില്ല എന്നായിരുന്നു വിജയ്‌ പറഞ്ഞത് എന്നാണ് ഗൗതം മേനോൻ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News