‘മമ്മൂക്കയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്’: ​ഗൗതം വാസുദേവ് മേനോൻ

Mammootty

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 30നാണ് റിലീസ് ചെയ്യുന്നത്.

ഗൗതം വാസുദേവ് മേനോന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വേ​ഗത്തിൽ പൂർത്തിയായ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്നാണ് സംവിധായകൻ തന്നെ പറയുന്നത്. ജൂലായില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ അവസാനിച്ചു. ഇപ്പോൾ ഇതാ സിനിമയുടെ കഥ മമ്മൂട്ടിയോട് പറഞ്ഞതിന്റെ അനുഭവം വിവരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ. സിനിമയുടെ കഥ പറഞ്ഞപ്പോൾ അത്തരമൊരു മറുപടി ഞങ്ങളാരും മമ്മൂക്കയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ​ഗൗതം മേനോൻ പറഞ്ഞത്.

Also Read: ‘ഗയ്‌സ് ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്’, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും ഓടി; വീഡിയോയുമായി നടി മാളവിക മേനോന്‍

‘മഞ്ജു വാരിയരാണ് ഈ സിനിമയുടെ രചയിതാക്കളായ ഡോ. നീരജ് രാജനെയും ഡോ. സൂരജ് രാജനെയും എനിക്ക് പരിചയപ്പെടുത്തുന്നത്. എന്റെ സംവിധാനത്തില്‍ മഞ്ജു വാരിയര്‍ അഭിനയിക്കുന്ന ഒരു സിനിമയുടെ ചര്‍ച്ചയുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പക്ഷേ, ആ പ്രൊജക്റ്റ് നടന്നില്ല. എങ്കിലും നീരജും സൂരജുമായുള്ള എന്റെ ചര്‍ച്ചകള്‍ മറ്റു പല രീതിയിലും തുടര്‍ന്നു.

അങ്ങനെയൊരിക്കല്‍ ഡൊമിനിക്കിന്റെ ത്രെഡ് അവര്‍ പറഞ്ഞു. കഥ ഇഷ്ടമായതോടെ അതിന്‍മേല്‍ ഞങ്ങള്‍ ചര്‍ച്ചയാരംഭിച്ചു. കഥ മുന്‍നിര്‍ത്തിയുള്ള സംസാരം മുന്നോട്ടുപോകവേ, ഒരു ഘട്ടത്തില്‍, ഡൊമിനിക്കായി മമ്മൂക്ക എത്തിയാല്‍ നന്നാകുമെന്ന് തോന്നി. ബസൂക്ക സിനിമയില്‍ ഞാന്‍ മമ്മൂക്കക്കൊപ്പം അഭിനയിക്കുന്ന സമയമായിരുന്നു അത്. പക്ഷേ, ഒന്നിച്ചഭിനയിക്കുന്ന സമയത്ത് മറ്റൊരു സിനിമാക്കഥ പറയുന്നത് ശരിയല്ലെന്നു തോന്നി.

Also Read: ആരാണ് സത്യനെന്ന് പേരിട്ടതെന്ന് ശ്രീനിയുടെ ചോദ്യം; കള്ളം തീരെ താത്പര്യമില്ലെന്നും അല്ലെങ്കില്‍ കള്ളന്‍ അന്തിക്കാടെന്ന് പേരിടുമായിരുന്നെന്നും തഗ് മറുപടി

ബസൂക്ക പൂര്‍ത്തിയായശേഷം ജോര്‍ജേട്ടനെ വിളിച്ച് കാര്യമറിയിച്ചു. കഥ പറയാനായി മമ്മൂക്കയുടെ സമയം ചോദിച്ചു.

മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടില്‍ച്ചെന്ന് ഞാനും രചയിതാക്കളും ചേര്‍ന്ന് കഥ വിവരിച്ചു. വിഷയം ഇഷ്ടമായെന്നും വഴിയേ അറിയിക്കാമെന്നുമായിരുന്നു ആദ്യ മറുപടി. എന്നാല്‍, അടുത്ത ദിവസം തന്നെ വിളിച്ച് സിനിമയ്ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുതുടങ്ങാന്‍ ആവശ്യപ്പെട്ടു. ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Mammooka': Dominic and the Ladies Purse
Film
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News