ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മ 47 റണ്‍സെടുത്ത് പുറത്തായ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഫോറും സിക്‌സും അടിച്ചശേഷം മാക്‌സ്വെല്ലിന്റെ ഓവറില്‍ വീണ്ടും ഒരു സിക്‌സ് അടിക്കാന്‍ ശ്രമിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മത്സരത്തില്‍ വഴിത്തിരിവായത് രോഹിത്തിന്റെ വിക്കറ്റ് പോയതാണ് ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞു.
Also Read; ഷമിയുടെ ആദ്യ വിക്കറ്റിൽ ആർപ്പുവിളിച്ച് ഷാരൂഖ് ; ലോകകപ്പ് ഫൈനലിൽ സ്റ്റേഡിയത്തിൽ വൻ താരനിര
രോഹിത് മികച്ച ഫോമിലായിരുന്നു. ഈ ലോകകപ്പില്‍ മുഴുവന്‍ രോഹിത് ആ ശൈലിയിലാണ് കളിച്ചത്. പക്ഷെ മാക്‌സ്വെല്ലിന്റെ ഓവറില്‍ രോഹിത് ഒരു ഫോറും സിക്‌സും അടിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ സമയം വീണ്ടുമൊരു റിസ്‌കി ഷോട്ട് കളിക്കേണ്ട ആവശ്യമില്ലായിരുന്നു.
Also Read; ഓസിസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ; 3 വിക്കറ്റുകള്‍ നഷ്ടമായി
ആ ഷോട്ട് സിക്‌സായിരുന്നെങ്കില്‍ ഞാനടക്കമുള്ളവര്‍ കൈയടിക്കുമെന്നത് ശരിയാണ്. അഞ്ചാം ബൗളറെ ലക്ഷ്യമിടാനാണ് രോഹിത് ശ്രമിച്ചത്. തുക്കത്തില്‍ അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷെ പിന്നീട് ആ സമയത്ത് അത്രയും തിടുക്കം കാട്ടേണ്ട ആവശ്യമേ ഇല്ലായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here