‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’; തങ്ങളുടെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് സ്വവർഗദമ്പതിമാർ

തങ്ങളുടെ കുഞ്ഞിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി സ്വവർഗ ദമ്പതിമാർ. ഇന്ത്യൻ സ്വവർഗദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും സോഷ്യൽ മീഡിയയിലൂടെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ‘യാന’ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്.

ALSO READ: ക്ലാസ് മുറിയിൽ ആസിഡ് എറിഞ്ഞു; നാല് വിദ്യാർത്ഥിനികൾക് പരിക്ക്

മുൻപ് ഇവർ പങ്കുവെച്ച വിഡിയോയിൽ തങ്ങളുടേത് പെൺകുട്ടിയാണെന്നും യാന എന്നാണ് കുഞ്ഞിന്റെ പേര് എന്നും വെളിപ്പെടുത്തിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുണ്ടായത്. സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും വിഡിയോയിൽ ഇവർ പറഞ്ഞിരുന്നു.

ALSO READ: രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണം; ഉഡുപ്പിയില്‍ പ്രതിഷേധം

പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു വർഷം മുമ്പ് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News