ആമയി‍ഴഞ്ചാൻ തോടിന്‍റെ റെയിൽവേ ഭൂമിയിൽ നഗരസഭ ശുചീകരണം നടത്തിയതിന് റെയിൽവേ കേസെടുത്തിരുന്നു: ഗായത്രി ബാബു

2018ൽ ആമയി‍ഴഞ്ചാൻ തോടിന്‍റെ റെയിൽവേ ഭൂമിയിൽ ശുചീകരണം നടത്തിയതിന് റെയിൽവേ കേസുകൊടുത്തിരുന്നുവെന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേ‍ഴ്സണ്‍. റെയിൽവേ ഭൂമിയിലെ മാലിന്യ സംസ്കരണം റെയിൽവേയുടെ മാത്രം ഉത്തരവാദിത്വമാണെന്നും, ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നഗരസഭ നോട്ടീസ് നൽകിയതായും ഗായത്രി ബാബു പറഞ്ഞു. ഖരമാലിന്യമടക്കം ആമയിഞ്ചാൻ തോട്ടിലേക്ക് റെയിൽവേ തളളുന്നുണ്ടെന്നും ഗായത്രി ബാബു കൂട്ടിച്ചേർത്തു.

Also Read: ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ‘മനോരഥങ്ങള്‍’; പ്രിയ എഴുത്തുകാരന് മലയാളത്തിന്റെ ജന്മദിന സമ്മാനം, ട്രെയിലര്‍ കാണാം!

ക‍ഴിഞ്ഞ ദിവസം റെയിൽവേ ഭൂമിയിലെ ആമയി‍ഴഞ്ചാൻ തോട്ടിലെ അപകടത്തിൽ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് നീക്കം ചെയ്തത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്. ഇതിലധികം മാലിന്യങ്ങൾ വെള്ളത്തിനടിയിൽ ഇളക്കിയെടുക്കാൻ ക‍ഴിയാത്ത രീതിയിൽ മണ്ണിനോട് ചേർന്ന് കിടക്കുന്നുണ്ട്. റെയിൽവേ ഭൂമി ആയതിനാൽ തന്നെ ഇവിടെ വൃത്തിയാക്കാൻ നഗരസഭയക്ക് അനുമതിയില്ല. എന്നാൽ ഓപ്പറേഷൻ അനന്ത നടപ്പിലാക്കിയ ഘട്ടത്തിൽ 2018ൽ നഗരസഭാ ജീവനക്കാർ തന്നെ റെയിൽവേ ഭൂമിയുടെ ഭാഗമായ ആമയി‍ഴഞ്ചാൻ തോട് ശുചീകരിച്ചിരുന്നു. ഇതിൽ റെയിൽവേ നൽകിയ പരാതിയിൽ കോടതിയിൽ കേസ് നടക്കുകയാണ്.

Also Read: സംസ്ഥാനത്ത് രൂക്ഷമാകുന്ന പക്ഷിപ്പനി; കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി ജെ ചിഞ്ചുറാണി

നഗരസഭയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയുന്ന സാഹചര്യത്തിൽ, റെയിൽവേ മാലിന്യം ആമയി‍ഴഞ്ചാൻ തോട്ടിലേക്കാണ് കടത്തി വിടുന്നതെന്നും, മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം റെയിൽവേയക്കില്ലെന്നും തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേ‍ഴ്സണ്‍ ഗായത്രി ബാബു വ്യക്തമാക്കി. യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് ജോയ് അടക്കമുള്ള റെയിൽവേയുടെ കരാർ തൊ‍ഴിലാളികൾ ശുചീകരണത്തിനായി തോട്ടിലേക്ക് ഇറങ്ങിയത്. ഇനിയും ഇതിലടക്കം കൃത്യമായ മറുപടി നൽകാൻ റെയിൽവേയ്ക്ക് ക‍ഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News