താര സംഘടന എ.എം.എം.എക്കെതിരെ ആഞ്ഞടിച്ച് നടി ഗായത്രി വർഷ. അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാത്ത സംഘനടയാണത് എന്ന് നടി വിമർശിച്ചു. അംഗങ്ങളുടെ സ്വാർത്ഥതയും അഹങ്കാരവുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം എന്നും അവർ ആരോപിച്ചു.
ALSO READ: 58 ദിവസം മാത്രം നീണ്ട ഭരണസമിതി; A.M.M.Aയുടെ ചരിത്രത്തില്‍ ഇതാദ്യം…
‘കെട്ടുറപ്പുള്ള സംഘടനയായി അമ്മ മാറണം. ജനാധിപത്യ ബോധമുള്ള സംഘടന ഉണ്ടാകണം.ചുമതല നിർവ്വഹിച്ചില്ലെങ്കിൽ അധിക കാലം നിലനിൽക്കാനാകില്ല’- എന്നും അവർ കൂട്ടിച്ചേർത്തു.
ALSO READ: മോഹന്‍ലാല്‍ ഉള്‍പ്പടെ രാജിവച്ചു; A.M.M.Aയില്‍ പൊട്ടിത്തെറി
അതേസമയം താരസംഘടനയായ എ.എം.എം.എയിൽ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെച്ചു. ഇന്ന് ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി പ്രഖ്യാപനം. അമ്മ ഭരണസമിതി പിരിച്ചുവിട്ട് താൽക്കാലിക ഭരണസമിതി ചുമതല അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് നൽകി. എ.എം.എം.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളാണ് ഇന്ന് രാജിവെച്ചത്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നു ചേർന്ന യോഗത്തിൽ ധാരണയായത്. വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് മോഹൻലാൽ യോഗത്തിൽ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here