ദിവ്യ ഉണ്ണി കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി; ഉമാ തോമസിനെ കാണാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും ഗായത്രി വർഷ

gayathri-varsha-cpim-kottayam

കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറിയെന്നും അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടിയെന്നും നടി ഗായത്രി വര്‍ഷ. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇതിനോട് കേരളീയ സമൂഹവും സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി. ദിവ്യയെ ഞാന്‍ ന്യായികരിക്കുന്നില്ല. ഉമാ തോമസിനെ ഒന്ന് കാണാന്‍ ദിവ്യ ഉണ്ണി തയ്യാറായില്ല. അങ്ങനെയൊരു സംഭവം ഉണ്ടായതില്‍ താന്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വര്‍ഷ പറഞ്ഞു.

Read Also: കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പിയെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. അങ്ങനെ മാധ്യമങ്ങളും കച്ചവടത്തിന്റെ വക്താക്കളായി മാറിയെന്നും ഗായത്രി വര്‍ഷ ചൂണ്ടിക്കാട്ടി. പാമ്പാടിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. ഡോ. പി സരിന്‍ സംസാരിച്ചു.

Key words: cpim kottayama district conference, gayathri varsha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News