കൊല്ലം എഡിഷൻ മിസ് യൂണിവേഴ്സൽ കിരീടം നേടി ഗായത്രി ഗോവിന്ദരാജ്. അഷ്ടമുടി ലീലാ റാവിസിലാണ് ഞായറാഴ്ച മിസ് യൂണിവേഴ്സ് കൊല്ലം എഡിഷൻ നടന്നത്. മിസ് യൂണിവേഴ്സ് കേരളയിൽ പങ്കെടുക്കാനുള്ളവരെ തിരഞ്ഞെടുക്കുന്ന മത്സരമായിരുന്നു ലീലാ റാവിസിൽ അരങ്ങേറിയത്. ഇരുന്നൂറോളം പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു മത്സരാർത്ഥികളാണ് പങ്കെടുത്തത്.
രാഹുൽ ഈശ്വർ , 2022 ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ ആയിരുന്ന ദിവിതാറായ്, ഡോ. പ്രിയാ ജേക്കബ് എന്നിവരായിരുന്നു വിധി കർത്താക്കൾ. ബുദ്ധിയും കഴിവും വിനിയോഗിക്കേണ്ട വിവിധ റൗണ്ടുകൾക്ക് ശേഷമാണ് ഇരുന്നൂറ് പേരിൽ നിന്ന് മാറ്റുരക്കേണ്ട എഴ് പേരെ തെരഞ്ഞെടുത്തത്.
ജെനി ഓസ്റ്റിൻ ആണ് ഫസ്റ്റ് റന്നർ അപ്പ്. വർഷാ വേണു സെക്കന്റ് റന്നർ അപ്പ് ആയി. . കുട്ടികളുടെ വിഭാഗത്തിൽ പ്രിൻസായി ബദ്രിനാഥും, പ്രിൻസസ്സായി ആരാധ്യ പി ജിതിനും തെരഞ്ഞെടുക്കപ്പെട്ടു.
പുരുഷന്മാരുടെ വിഭാഗത്തിൽ ആൽബൻ ഡെൻസിൽ ഒന്നാമതായപ്പോൾ മിഷാൽ മുഹമ്മദ് രണ്ടാം സ്ഥാനവും, ആർ ജിതിൻ മൂന്നാം സ്ഥാനവും നേടി.
ത്രീ സെക്കൻഡ്‌സ് ഗ്രൂപ്പ് ആയിരുന്നു മത്സരത്തിന്റെ സംഘാടകർ. മിസ് യൂണിവേഴ്സ് കേരളയിൽ വിജയികളാകുന്നവർക്ക് മിസ് യൂണിവേഴ്‌സ് ഇന്ത്യയിലും തുടർന്ന് മിസ്സ് യൂണിവേഴ്സ്സിലും പങ്കെടുക്കാനാവും.ത്രീ സെക്കൻഡ്‌സ് ഗ്രൂപ്പ് എം.ഡി.ഡോണ ജയിംസ് സുകുമാരി, ഡോ.രാഖി, ഷോ ഡയറക്ടർമാരായ സ്റ്റെഫി മാത്യു,ഡോ .മിഥുല ,കൊറിയോഗ്രാഫർ രാജ് ശിവം എന്നിവർ നേതൃത്വം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here