ഗാസയിൽ സ്ഥിതി അതിരൂക്ഷം; പ്രസവവാർഡിൽ ഇസ്രയേൽ ബോംബാക്രമണം

വടക്കൻ ഗാസയിൽ ഇസ്രയേലിന്റെ ഭീകര ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രസവവാർഡിലും കൊടും ക്രൂരത. ഗാസ കമാൽ അദ്‌വാൻ ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ടു. പ്രസവവാർഡാണ് ഇക്കുറി ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ടവരിൽ നവജാത ശിശുക്കളും രണ്ട്‌ അമ്മമാരും ഉൾപ്പെടും. ഒരു ആരോഗ്യ പ്രവർത്തകനെ വെടിവച്ചു കൊല്ലുകയും ചെയ്തു. കൂടാതെ ഗുരുതര പരിക്കേറ്റ സ്ത്രീയുടെ കാൽപ്പാദം മുറിച്ചു മാറ്റേണ്ടി വന്നു.

ALSO READ: ആന്ത്രാക്‌സ് രോഗ ഭീതിയില്‍ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ഇസ്രയേൽ സൈന്യത്തിന്റെ ഭീഷണി ആരോഗ്യ പ്രവർത്തകരെയും ആശുപത്രിയിലുള്ള പുരുഷൻമാരെയും ആശുപത്രിമുറ്റത്ത്‌ നിർത്തി കൊല്ലുമെന്നാണ്. ആശുപത്രിൽ 65 പേരാണ് അത്യാഹിത വിഭാഗത്തിലും തീവ്രപരിചരണ വിഭാഗത്തിൽ 12 കുട്ടികളും മാസം തികയാതെ ജനിച്ച ആറ്‌ കുട്ടികളും 100 ആരോഗ്യ പ്രവർത്തകരുമാണുള്ളത്. 3000 പേരാണ് ആക്രമണത്തെ തുടർന്ന്‌ അഭയം തേടിയെത്തിയത്.

ALSO READ: ഹമാസ് തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്ത് ഇസ്രയേല്‍

ഇസ്രയേൽ ആക്രമണം കടുപ്പിച്ച സ്ഥലങ്ങളിൽ തെക്കൻ ഗാസയിലെ റാഫയുമുണ്ട്. വ്യാപകമായ ബോംബാക്രമണമാണ്‌ നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിൽ നടക്കുന്നത്. ബോംബിട്ട്‌ തകർത്തത്തിൽ ബെയ്‌ത്‌ ഹനൂനിലെ ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌കൂളുമുണ്ട്. ഇതിനിടയിൽ റാഫയിൽ അതിസാരവും ചിക്കൻപോക്‌സും വ്യപാകമാകുന്നു. ഗാസയിൽ മരിച്ചവരുടെ എണ്ണം 18,000 കവിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News