മോചിതരായ 90 പലസ്തീന്‍ തടവുകാരെയും വഹിച്ച് രണ്ട് റെഡ് ക്രോസ് ബസുകള്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബെയ്റ്റൂണിയ പട്ടണത്തില്‍ എത്തിയപ്പോള്‍ ആര്‍പ്പുവിളിച്ചും പാട്ടുകള്‍ പാടിയും കാര്‍ ഹോണുകള്‍ മുഴക്കിയും പടക്കം പൊട്ടിച്ചും ആഘോഷിച്ച് നൂറുകണക്കിന് പലസ്തീനികള്‍. മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ ഇസ്രയേലിലും ആഘോഷമായിരുന്നു. ബസിനുള്ളില്‍ മോചിതരായ പലസ്തീന്‍ വനിതാ തടവുകാര്‍ പുഞ്ചിരിക്കുകയും വിജയ ചിഹ്നം കാണിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഇതോടെ 15 മാസത്തിന് ശേഷം വെടിയൊച്ചയും മിസൈലിൻ്റെ ഇരമ്പലുമില്ലാതെ ഗാസൻ ജനത തകർന്നടിഞ്ഞ വീടുകളിലും അല്ലാതെയും അന്തിയുറങ്ങി.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ദിവസം മൂന്ന് ഇസ്രയേലി തടവുകാരെ ഹമാസ് വിട്ടയച്ചിരുന്നു. തുടർന്ന് 90 പലസ്തീനികളെ മോചിപ്പിക്കുന്നതിനായി പലസ്തീന്‍ കുടുംബങ്ങള്‍ മണിക്കൂറുകളോളം ആകാംക്ഷയോടെ കാത്തിരുന്നു. റാമള്ളയിലെ പിഎഫ്എല്‍പി നേതാവ് ഖാലിദ ജറാറും മോചിതാരയവരില്‍ പെടും. ഇസ്രയേല്‍ സൈന്യം പിൻവാങ്ങിയതിനെ തുടര്‍ന്ന് ഗാസൻ ജനത വീടുകളിലേക്ക് മടങ്ങി. അത്യാവശ്യമായ ഭക്ഷണവും വൈദ്യസഹായവും ആണ് ഇനി വേണ്ടത്. കരാറിൻ്റെ ഭാഗമായി, ഗാസയിലേക്ക് പ്രവേശിക്കുമെന്ന് വാഗ്ദാനം ചെയ്ത 600 സഹായ ട്രക്കുകളില്‍ ആദ്യത്തേത് എത്തിച്ചേർന്നിട്ടുമുണ്ട്.
Read Also: ട്രംപിൻ്റെ രണ്ടാമൂഴം ഇന്ന്; കുടിയേറ്റം, ട്രാൻസ്ജെൻഡർ അടക്കമുള്ള നയംമാറ്റത്തിൽ ആശങ്ക
നാമാവശേഷമായ ഗാസ പുനർനിർമിക്കുകയെന്ന വലിയ യജ്ഞമാണ് മുന്നിലുള്ളത്. അതേസമയം, ഈ വെടിനിർത്തലിൻ്റെ ആയുസ്സ് എത്രകാലമെന്നതും സംശയമാണ്. 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ 46,913 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,10,750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആ ദിവസം ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here