ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു; ഗാസയിൽ ഇന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നേക്കും

GAZA

ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിലപാടിൽ ഉരുണ്ടുകളിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.

വെടിനിർത്തൽ താത്കാലികമാണെന്നും ആവശ്യമുണ്ടെന്ന് തോന്നിയാൽ തങ്ങൾ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും തങ്ങളുടെ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; യുഎഇയിലെ പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത! ഇനി നിങ്ങൾക്കും സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയടക്കം സന്ദർശക വീസയിൽ കൊണ്ടുവരാം

കഴിഞ്ഞ ദിവസം ഇസ്രയേൽ ക്യാബിനറ്റ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയെങ്കിലും ഹമാസ് കരാറിൽ ലംഘനം കാണിച്ചുവെന്നും അതിനാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരാനുള്ള സാധ്യത കുറവാണെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് പുറത്ത് വിടാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും കരാറിൽ ഹമാസ് ലംഘനം നടത്തുന്നത് തങ്ങൾക്ക് ഒരു രീതിയിലും അനുവദിക്കാൻ കഴിയില്ലെന്നുമാണ് ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അടക്കം പുരോഗമിക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ കൂട്ട കുരുതി തുടരുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായിരുന്നു. വെടിനിർത്തൽ കരാറിലേക്ക് ചർച്ചകൾ കടന്നതിന് ശേഷം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ നൂറ്റിരുപതോളം പേർക്കാണ് ജീവൻ നശിതമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News