കളിപ്പാട്ടങ്ങള്‍ ബതൂലിന് കൊടുക്കണം, സഹോദരനോട് ദേഷ്യപ്പെടരുത്; മരിച്ചാല്‍ എന്നെയോര്‍ത്ത് കരയരുതെന്ന് കുഞ്ഞ് റഷ, പലസ്തീനിന്റെ കണ്ണീരായി പത്തുവയസുകാരി

Gaza girl child

സോഷ്യല്‍മീഡിയെ മുഴുവന്‍ കണ്ണാരിലാഴ്ത്തുന്നത് ഗാസയില്‍ നിന്നുമുള്ള ഒരു പത്ത് വയസ്സുകാരിയുടെ കത്താണ്. 10 വയസുകാരിയായ റഷയെന്ന കുഞ്ഞു പെണ്‍കുട്ടിയാണ് യുദ്ധത്തില്‍ മരിച്ചുകഴിഞ്ഞാല്‍ തന്റെ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് അയച്ചത്.

എന്റെ ഉടുപ്പുകള്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കണമെന്നും സഹോദരന്‍ അഹ്‌മദിനോട് ദേഷ്യപ്പെടരുതെന്നും അവനൊരു പാവമാണെന്നുമാണ് റഷ വില്‍പത്രത്തില്‍ എഴുതി. ഞാന്‍ മരിച്ചുപോയാല്‍ അതോര്‍ത്ത് ആരും കരയരുതെന്നും അവള്‍ പറയുന്നുണ്ട്.

എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയില്‍ 25 ഷെകല്‍ വീതം റഹഫ്, സാറ, ജൂഡി, ലാന എന്നിവര്‍ക്ക് നല്‍കണം. എന്റെ സഹോദരന്‍ അഹ്‌മദിനോട് ദേഷ്യപ്പെടരുത്. എന്റെ കഥകളും നോട്ടുപുസ്തകങ്ങളും റഹഫിന് നല്‍കണം. കളിപ്പാട്ടങ്ങള്‍ ബതൂലിനും – നോട്ട്ബുക്കിന്റെ പേജിലെഴുതിയ കുറിപ്പ് ഇങ്ങനെ ആയിരുന്നു.

Also Read : ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടെത്തി

സെപ്റ്റംബര്‍ 30ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് റഷയും സഹോദരന്‍ അഹ്‌മദും കൊല്ലപ്പെട്ടത്. അഹ്‌മദിന് 11 വയസായിരുന്നു മരിക്കുമ്പോള്‍ പ്രായം. ആക്രമണത്തില്‍ അവരുടെ വീടും തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News