“ഗാസയിലെ സിവിലിയൻ മരണസംഖ്യയിൽ ഉണ്ടായത് വലിയ വർദ്ധനവ്”: ആന്റണി ബ്ലിങ്കൻ

ഗാസയിലെ സിവിലിയൻ മരണസംഘ്യ, പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ വളരെ ഉയർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് സഹായം കൂടുതൽ ഫലപ്രദമായി എത്തിച്ചേരുന്നതിനും ബ്ലിങ്കൻ സഹായമഭ്യർഥിച്ചു. ഒക്‌ടോബർ 7 ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുകയും ഈ ദൗത്യത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുകയാണ് യുഎസ് ചെയ്യുന്നതെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ചൊവ്വാഴ്ച ജറുസലേമിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി ബ്ലിങ്കൻ. ഗാസയിൽ കൂടുതൽ സിവിലിയൻ നഷ്ടങ്ങൾ ഒഴിവാക്കാനും സംഘർഷം വ്യാപിക്കുന്നത് തടയാനും തങ്ങൾ ശ്രമിച്ചുവെന്നും യുഎസ് വ്യക്തമാക്കി.

Also Read; നവകേരള സദസ്സിലെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായ അമ്മയ്ക്കും മകള്‍ക്കും അതിവേഗത്തിൽ ആശ്വാസം

ഇസ്രായേലിൽ എത്തുന്നതിനുമുമ്പ് തുർക്കി, ഗ്രീസ്, ജോർദാൻ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളും ബ്ലിങ്കൻ സന്ദർശിച്ചിരുന്നു. പലസ്തീൻ അതോറിറ്റിയുടെ കൂടുതൽ ചർച്ചകൾക്കായി അദ്ദേഹം വെസ്റ്റ് ബാങ്കിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ജനങ്ങളിലേക്ക് സഹായങ്ങൾ എത്തുന്നുണ്ടെന്നത് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.

Also Read; ലോക്‌സഭ തെരഞ്ഞെടുപ്പ്; തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ശ്രമവുമായി കോൺഗ്രസ്സ് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News