ആശുപത്രിയിൽ കുടുങ്ങി 7000 പേർ; ഗാസയിൽ മരണം 12,000 കടന്നു

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ ശിഫ ആശുപത്രിയിൽ ഐസിയുവിലെ ഇരുപതിലധികം രോഗികൾ മരിച്ചു. അൽ ശിഫ ആശുപത്രിയിൽ മാത്രം മൂന്നു ദിവസത്തിനകം കൊല്ലപ്പെട്ടത് 55 പേർ. ഗാസയിൽ ഇന്ധനമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളുടെ ജീവൻ അപകടാവസ്ഥയിലാണ്. ഗാസയിൽ രണ്ട് ട്രക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇത് അടിസ്ഥാനസൗകര്യങ്ങൾക്കു തികയില്ലെന്നു അധികൃതർ അറിയിച്ചു.

ALSO READ: യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതിന്റെ പ്രതീക്ഷയില്‍ മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും

ഗാസയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്ന ലഖുലേഖകൾ ഇസ്രയേൽ വിതരണം ചെയ്തു. ആയിരങ്ങളാണ് ഗാസയിൽ നിന്നും പലായനം ചെയ്യുന്നത്. ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പലായനത്തിനിടയിലും ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

ALSO READ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് പരാതി; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News