ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

gaza

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഒക്ടോബർ 7 മുതൽ നടക്കുന്ന ആക്രമണങ്ങളിൽ 20,942 വിദ്യാർഥികൾക്ക് പരുക്ക് പറ്റിയതാണ് വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഗാസയിൽ മാത്രം 12,681 വിദ്യാർഥികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.20,311 വിദ്യാർഥികൾക്കാണ് ആക്രമണത്തിൽ പരുക്ക് പറ്റിയത്. അതേസമയം വെസ്റ്റ് ബാങ്കിൽ 118 വിദ്യാർഥികൾ കൊല്ലപ്പെടുകയും 631 പേർക്ക് പരുക്ക് പറ്റിയെന്നുമാണ് കണക്കുകൾ പറയുന്നത്.

ALSO READ; ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിലെ വെസ്റ്റ് ബാങ്കിലുമായി 598 അധ്യാപകർ കൊല്ലപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. വെസ്റ്റ് ബാങ്കിൽ 158 അധ്യാപകർ തടങ്കലിലുണ്ടെന്നും വിവരമുണ്ട്. ഒക്ടോബർ ഏഴ് മുതൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ 425 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം ഗാസ വെടിനിർത്തലിൽ ഇസ്രയേലും ഹമാസും ധാരണയ്ക്ക്‌ അരികിലെന്നാണ് റിപ്പോർട്ട്‌. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സിനെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങളാണ്‌ വിവരം പുറത്തുവിട്ടത്‌. ഗാസയിൽനിന്ന്‌ ഇസ്രയേൽ സേനാ പിന്മാറ്റം സംബന്ധിച്ച്‌ നിബന്ധനയിൽ ഹമാസ്‌ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറായതായും കാറ്റ്‌സ്‌ അവകാശപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News