“എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാന്‍ ആരെങ്കിലും വരൂ”; ഗാസയില്‍ 6 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ഗാസ സിറ്റിയില്‍നിന്നും കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജന്‍സിയും ആരോഗ്യ മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാന്‍ പോയ രണ്ടു സന്നദ്ധപ്രവര്‍ത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തി.

ഗാസ സിറ്റിയിലെ ടെല്‍ അല്‍-ഹവ പ്രദേശത്തെ ഒരു പെട്രോള്‍ സ്റ്റേഷന് സമീപമാണ് ഹിന്ദിന്റെയും ബന്ധുക്കളുടെയും രക്ഷിക്കാന്‍ പോയവരുടെയും മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം തെക്കന്‍ ഗാസയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടത്.

Also Read : ‘കപ്പടിച്ച് ഖത്തർ’, ബർഷാം എന്ന വന്മതിൽ തട്ടി നിലം പതിച്ച് ജോർദാൻ

കാറില്‍ മൃതദേഹങ്ങള്‍ക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോണ്‍ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു. ‘എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാന്‍ ആരെങ്കിലും വരൂ’ എന്നായിരുന്നു അവളുടെ അഭ്യര്‍ത്ഥന. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കു സമീപം നിന്ന് ഏകദേശം മൂന്നു മണിക്കൂറോളം ഹിന്ദ് സഹായത്തിനായി അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം ഗാസയിലെ ഖാൻ യുനിസിലെ നാസർ ആശുപത്രിയിൽ 21 പേരെ ഇസ്രയേൽ വെടിവച്ച് കൊന്നിരുന്നു. ഖാൻ യൂനിസിൽ കുടിവെള്ളം അവശേഷിക്കുന്ന ഒരേ ഒരു സ്ഥലം നാസർ ആശുപത്രിയാണ്. അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ച പലസ്തീനികളെയാണ് ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നത്. കൂടാതെ ആശുപത്രിയുടെ ടെറസ്സിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണവും നടത്തി.

Also Read: പുതിയ പേരുമായി അബുദാബി വിമാനത്താവളം; ഇനിമുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്

ഖാ​​ൻ യൂ​​നി​​സി​​ലെ അ​​മ​​ൽ ആ​​ശു​​പ​​ത്രി, നാ​​സ​​ർ ആ​​ശു​​പ​​ത്രി എന്നിവിടങ്ങൾ ആഴ്ചകളായി ഇസ്രയേൽ സൈന്യം കൈയടക്കി വച്ചിരിക്കുകയാണ്. വെടിനിർത്തൽ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങളും യുഎന്നും പലതവണ മുന്നോട്ടുവന്നെങ്കിലും ഇത് അവഗണിച്ച് ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News