ഇത് നരകയാതന! ഭക്ഷണമില്ല, കുടിവെള്ളവുമില്ല, മരണത്തോട്ട് മല്ലിട്ട് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർ

GAZA

കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പോലും അപര്യാപ്‌തത മൂലം ഗാസയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിയുന്ന കുട്ടികളടക്കമുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ലെന്നാണ് വിവരം.

വടക്കൻ ഗാസയിലെ ഇൻഡോനേഷ്യൻ ആശുപത്രിയിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പലസ്തീനിയൻ ആരോഗ്യ വിദഗ്ധർ അടക്കം വിഷയത്തിൽ വലിയ ആശങ്കയാണ് രേഖപ്പെടുത്തുന്നത്.ഗാസ മുനമ്പിൻ്റെ വടക്കുഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്, ഒക്ടോബർ ആദ്യം മുതൽ ഇസ്രായേൽ സൈനിക ഉപരോധം ശക്തമാണ്.

ALSO READ; പ്രസിഡന്റിന്റെ ഓഫിസിൽ റെയ്ഡ്, പിന്നാലെ മുൻ മന്ത്രിയുടെ ആത്മഹത്യാശ്രമം: ദക്ഷിണ കൊറിയയിൽ അത്യന്തം നാടകീയ രംഗങ്ങൾ

ചികിത്സയിൽ കഴിയുന്ന അറുപതോളം രോഗികളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഇവരുടെ ജീവിതം അപകട നിലയിലാണെന്നും ഏത് സമയവും മരണം പോലും സംഭവിക്കാമെന്നുമാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പ്രതികരിക്കുന്നത്.പരുക്കേറ്റവർക്ക് അടിസ്ഥാന ആവശ്യങ്ങളില്ലാത്തതിനാൽ ആശുപത്രിക്കുള്ളിലെ മാനുഷിക സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ
കഷ്ടപ്പാടുകൾ വർദ്ധിക്കുകയാണെന്നുമാണ് ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.54 പേർക്ക് പരുക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News