ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച് ഗാസ

ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച സാഹചര്യത്തിലാണ് ഇസ്രായേൽ അധിനിവേശ ഗാസയിലുള്ളത്. വെള്ളിയാഴ്‌ച നടന്ന ഇസ്രയേൽ ബോംബ്‌ ആക്രമണത്തിലാണ് ടെലികോം സംവിധാനങ്ങൾ നിലച്ചത്.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

പ്രധാന ടെലികോം ഓപ്പറേറ്ററായ പാൾട്ടെൽ ആണ് ഗാസയിൽ വീണ്ടും ആശയവിനിമയ സംവിധാനം നിലച്ചതായി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ആശയവിനിമയ സംവിധാനം ഏഴാം തവണയാണ്‌ നിലയ്‌ക്കുന്നത്‌. അതിനിടെ ഖാൻ യൂനിസിൽ ഉൾപ്പെടെ ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. കടുത്ത ആക്രമണമാണ്‌ മഗാസി അഭയാർഥി ക്യാമ്പിൽ അടക്കം നടക്കുന്നത്. 11 പേരാണ് ദെയ്‌ർ എൽ ബലായിയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,708 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News