അറിയാം യുദ്ധത്തിലെരിയുന്ന ഗാസയെ കുറിച്ച്

ഇസ്രയേലിനോട് സാമ്പത്തികമായോ സായുധമായോ ഒരിക്കലും പൊരുതാൻ പറ്റാത്ത രാജ്യമാണ് പലസ്തീന്‍. പലസ്തീനിലെ ചെറുപ്രദേശമാണ് ഗാസ. ഇവിടെ മാത്രമാണ് ഹമാസിന് അധികാരമുള്ളത്. 45 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള ഗാസ 17 വര്‍ഷമായി ഇസ്രയേലിന്റെ ഉപരോധത്തിലാണ്. ഇസ്രയേലിന് എല്ലാ പിന്തുണയും നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കൂടെയുണ്ട്. ശനിയാഴ്ച യുദ്ധം തുടങ്ങിയ ശേഷം ആയിരക്കണക്കിന് ആളുകളാണ് ഗാസയിലെ അഭയാര്‍ഥി ക്യാംപിലേക്ക് താമസം മാറിയത്.

Also read:96-ാം വയസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്; നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മ വിടപറഞ്ഞു

ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള പ്രദേശങ്ങളിലൊന്നാണ് ഗാസ. 17 വര്‍ഷമായി ഗാസയെ ഇസ്രയേല്‍ ഉപരോധിക്കുകയാണ്. ഇസ്രയേലിന്റെ പരിശോധന കൂടാതെ ഒരാള്‍ക്ക് പോലും ഗാസയിലേക്ക് കടക്കാനോ പുറത്തുപോകാനോ സാധ്യമല്ല. ഭൂമിയിലെ തുറന്ന ജയില്‍ എന്നാണ് ഗാസയെ വിശേഷിപ്പിക്കാറുള്ളത്. 45 ശതമാനത്തോളം വരും തൊഴിലില്ലായ്മ. യുനിസെഫിന്റെ കണക്ക് പ്രകാരം ഗാസയില്‍ ലഭിക്കുന്ന 96 ശതമാനം വെള്ളവും കുടിക്കാന്‍ യോഗ്യമായതല്ല. ഒരു ദിവസം 13 മണിക്കൂര്‍ മാത്രമേ ഇവിടെ വൈദ്യുതി ലഭിക്കുന്നുള്ളൂ എന്ന് യു എന്‍ വ്യക്തമാക്കുന്നു. ഗാസയുടെ രണ്ടു ഭാഗം ഇസ്രയേലാണ്. ഒരു ഭാഗം ഈജിപ്തും. മറ്റൊരു ഭാഗത്ത് കടലാണ്.

Also read:വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ; ഞായറാഴ്ച തുറമുഖത്തെത്തും

1998ല്‍ ഇവിടെ യാസര്‍ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നിരുന്നു. എന്നാല്‍ 2001ല്‍ ഇസ്രായേല്‍ സൈന്യം ആ വിമാനത്താവളം ബോംബിട്ട് തകര്‍ത്തു. ഈജിപ്ത് വഴിയോ ഇസ്രയേല്‍ അനുമതി വാങ്ങിയോ ആണ് ഗാസയില്‍ പ്രവേശിക്കാനാകുക. യുദ്ധം തുടങ്ങിയതോടെ വൈദ്യുതിയും വെള്ളവും തടയുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2006ലാണ് ഗാസയില്‍ അവസാനം പൊതു തെരഞ്ഞെടുപ്പ് നടന്നത്. വലിയ ഭൂരിപക്ഷത്തില്‍ ഹമാസ് അധികാരത്തിലെത്തി. ഇതോടെ ഗാസക്കെതിരെ ഇസ്രയേല്‍ ഉപരോധം പ്രഖ്യാപിച്ചു.

Also read:സൗദിയില്‍ ഹെഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും; മിഡില്‍ ഈസ്റ്റിലെ ആദ്യരാജ്യം

23 ലക്ഷം ജനങ്ങളാണ് ഈ കൊച്ചുപ്രദേശത്ത് താമസിക്കുന്നത്. എല്ലാവര്‍ക്കും വീടില്ല. 64 ശതമാനം വീട്ടുകാര്‍ക്കും ഭക്ഷ്യ സുരക്ഷയില്ല. ഗാസയില്‍ ജനസംഖ്യ കൂടുതലായതിനാല്‍ എവിടെ ബോംബ് വീണാലും മരണസംഖ്യ കൂടും. പലസ്തീനിലെ മറ്റു പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈയ്യേറിയതോടെ പലരും ഗാസയിലേക്ക് താമസം മാറ്റുകയായിരുന്നു. യുഎന്നിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇവിടെയുണ്ട്.പലപ്പോഴും അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിക്കാനാണ് ഈ കലാലയങ്ങളുടെ വിധി. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായമാണ്
ഗാസയ്ക്കുള്ള ഏക ആശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News