ബോംബ് വർഷത്തിന് പിന്നാലെ യുഎൻ ഏജൻസി നിരോധനവും; ഇസ്രയേൽ നടപടി ഗാസയെ തുറന്ന നരകമാക്കുമെന്ന് ലോകം

unrwa-gaza-israel

പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്നതിന് ഇസ്രയേൽ ബിൽ പാസ്സാക്കിയ നടപടിയെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ഗാസയിലെ മാനവിക സഹായങ്ങളെല്ലാം അവസാനിക്കുമെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ഇസ്രയേലിന് എല്ലാ സഹായവും ചെയ്യുന്ന അമേരിക്കയും ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടു.

യുഎൻആർഡബ്ല്യുഎയെ ഭീകരഗ്രൂപ്പായി മുദ്രകുത്തിയാണ് ഇസ്രായേൽ മണ്ണിൽ പ്രവർത്തിക്കുന്നതിൽ നിന്ന് നിരോധിക്കുന്ന രണ്ട് നിയമങ്ങൾ പാർലമെൻ്റ് പാസ്സാക്കിയത്. നിയമം നടപ്പാക്കിയാൽ ഇസ്രയേൽ അധിനിവേശം നടത്തിയ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കാൻ ഈ ഏജൻസിക്ക് സാധിക്കില്ല.

Read Also: ആക്രമണത്തിന് അറുതിവരുത്താതെ ഇസ്രയേൽ; ലെബനാനിലെ ബെക്കാ താഴ്‌വരയിൽ 60 പേർ മരിച്ചു

ഇതോടെ പലസ്തീൻകാർക്ക് ജീവൻരക്ഷാ പിന്തുണ നൽകാൻ യുഎൻആർഡബ്ല്യുഎയ്ക്ക് സാധിക്കാതെ വരും. ഇസ്രയേലിൻ്റെ കര, വ്യോമ ആക്രമണങ്ങളിൽ തീരാദുരിതം അനുഭവിക്കുന്ന ഗാസയിലുള്ളവർ കൂടുതൽ പ്രതിസന്ധിയിലാകും. തുറന്ന നരകമായി ഗാസ മാറുമെന്നാണ് ആശങ്ക.

ഇസ്രയേൽ രൂപീകരണ സമയത്ത് സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട പലസ്തീൻ അഭയാർഥികളെ പിന്തുണയ്ക്കുന്നതിനായി 1949-ൽ യുഎൻ ജനറൽ അസംബ്ലി രൂപീകരിച്ച ഏജൻസിയാണിത്. ഗാസയിലും പലസ്തീനിലും മാനുഷിക സേവനങ്ങൾ നൽകുന്ന പ്രധാന സംഘടനയാണ്. കൂടാതെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ലെബനാനിലെയും ജോർദാനിലെയും ദശലക്ഷക്കണക്കിന് പലസ്തീൻ അഭയാർഥികളെ സഹായിക്കുന്നുണ്ട്.

യുഎന്‍, ഡബ്ല്യുഎച്ച്ഒ, ചൈന, റഷ്യ, യുകെ, ജോര്‍ദാന്‍, അയര്‍ലാന്‍ഡ്, നോര്‍വേ, സ്ലൊവേനിയ, സ്‌പെയിന്‍, ഓസ്‌ട്രേലിയ, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയവ ഇസ്രയേൽ നടപടിയെ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News