വീണ്ടും യുദ്ധം; ഗാസയിൽ ആക്രമണത്തിൽ 109 പേർ കൊല്ലപ്പെട്ടു

വീണ്ടും ഗാസയിൽ ആക്രമണം അഴിച്ചുവിട്ട്‌ ഇസ്രയേൽ. ഒരാഴ്ച നീണ്ട വെടിനിർത്തലിനുശേഷമാണ് ഗാസയിൽ ശക്തമായ ആക്രമണം.
വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന്‌ അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകിയത്. ഇസ്രയേൽ പ്രതിരോധ സേന 200 ഇടങ്ങൾ ആക്രമിച്ചതായി അറിയിച്ചു. വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക്‌ പരിക്കേൽക്കുകയും ചെയ്തു.

ALSO READ: ഉത്തരകാശി തുരങ്കം; റെസ്ക്യൂ ടീമിന് അക്ഷയ് കുമാറിന്റെ ബിഗ് സല്യൂട്ട്

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പുകൾ, പാർപ്പിട സമുച്ചയങ്ങൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം നടന്നത്. വ്യാപകമായ ബോംബിടൽ നടന്നത് ഗാസയിലെ ഖാൻ യൂനിസിലും റാഫയിലും ആണ്. ജനങ്ങൾക്ക്‌ രക്ഷപ്പെടാനുള്ള റൂട്ട്‌ മാപ്പും പ്രസിദ്ധീകരിച്ച് കൊണ്ട് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം ലഘുലേഖകൾ വിതറുകയും ചെയ്തിരുന്നു.
തെക്കൻ ഗാസയിലാണ് ഈ സംഭവം നടന്നത്.

ALSO READ: മുംബൈ സാഹിത്യോത്സവം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും

വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ്‌ വടക്കൻ മേഖലയിൽനിന്ന്‌ തെക്കൻ ഗാസയിലേക്ക്‌ ഇവിടേക്ക്‌ പലായനം ചെയ്തവരാണ്‌. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന്‌ ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ മേഖലയിലും ഇസ്രയേൽ കടന്നാക്രമണം വ്യാപിപ്പിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെ സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News