ശുദ്ധ ജലമില്ല; പ്രാഥമിക ആവശ്യങ്ങൾക്ക് കടൽവെള്ളം ആശ്രയിച്ച് ഗാസ നിവാസികൾ

യുദ്ധ പശ്ചാത്തലത്തിൽ ഗാസയിലെ ജീവിതം ദുസ്സഹമായിരിക്കെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ശുദ്ധ ജലമില്ലാതെ ബുദ്ധിമുട്ടുകയാണ് ഗാസയിലെ ജനങ്ങൾ. ഗാസയിലെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കടൽ വെള്ളം ഉപയോഗിച്ച് വസ്ത്രവും പാത്രങ്ങളും കഴുകുന്ന ചിത്രങ്ങൾ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Also read:ഫുട്‍ബോൾ കളിക്കിടെ തർക്കം; പതിനാറുകാരാണ് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു

ഇസ്രയേൽ വൈദ്യുതിയും വെള്ളവും നിർത്തലാക്കിയതോടെ ഗാസയിലെ 23 ലക്ഷം ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കാൻ യാതൊരു മാർഗവുമില്ലാതായി. ടാപ്പുകളിൽ നിന്നും വരുന്ന വെള്ളം പോലും മലിനജലവും കടലിലെ ഉപ്പുവെള്ളവുമാണെന്നും ഗാസയിലെ ജനങ്ങൾ പറയുന്നു.ഈ സാഹചര്യത്തിലാണ് ഗാസയിലെ ജനങ്ങൾക്ക് കുളിക്കാനും വസ്ത്രങ്ങളും പാത്രങ്ങളും കഴുകാനും കടൽ വെള്ളം ആശ്രയിക്കേണ്ടി വന്നത്. മെഡിറ്ററേനിയൻ കടലിലെ ഉപ്പുവെള്ളത്തിൽ ഇരുന്ന് ചെറിയ തിരകളിലാണ് സ്ത്രീങ്ങൾ വസ്ത്രങ്ങൾ കഴുകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News