ചോരക്കൊതി മാറാതെ നെതന്യാഹു; ഗാസയിൽ കൂട്ടകുരുതി തുടരുമെന്ന് പ്രഖ്യാപനം

NETHANYAHU

ഗാസയിൽ പലസ്തീനികൾക്കെതിരെയുള്ള ആക്രമണം തുടരുമെന്ന പരോക്ഷ സൂചനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കില്ലെന്നും അങ്ങനെ ചെയ്താൽ ഹമാസ് മടങ്ങി വരുമെന്നുമാണ് നെതന്യാഹു പറയുന്നത്. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിനെ ഉന്മൂലനം ചെയ്യുകയും അതിന്റെ സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; പുല്ലരിയാനെത്തിയ സ്ത്രീയെ മൂന്ന് കടുവ കുഞ്ഞുങ്ങൾ കടിച്ചുകൊന്നു

വെടി നിർത്തൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെ ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കയത്. ഹമാസിനെ പൂർണ്ണമായും ഉൻമൂലനം ചെയ്യാതെ ഒരടി പിന്നോട്ടില്ലെന്ന് മുൻ പല തവണ നെതന്യാഹു പറഞ്ഞിട്ടുണ്ട്. ഇതേ നിലപാടിൽ തന്നെ നെതന്യാഹു തുടരുന്നുവെന്നാണ് പുതുതായി അദ്ദേഹം നടത്തിയ പ്രസ്താവനയിൽ നിന്നും മനസിലാക്കാൻ.

അതേസമയം വെടിനിർത്തൽ ചർച്ചകൾക്ക് വേ​ഗം കൈവന്നിട്ടുണ്ടെന്ന് പ്രധാന മധ്യസ്ഥനായ ഖത്തർ ശനിയാഴ്ച അറിയിച്ചിരുന്നു. തുർക്കിയും ഈജിപ്തും ഖത്തറും യുദ്ധം അവസാനിപ്പിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പുതിയ റൗണ്ട് ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ഹമാസ് പ്രതിനിധികളും വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിലേക്ക് ഇസ്രയേൽ എത്രയും വേ​ഗം എത്തണമെന്ന് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News