ആശങ്ക മാറാതെ! ദുരിതത്തിലായി ഗാസയിലെ ക്യാൻസർ രോഗികൾ

GAZA WAR

ഗാസയിൽ യുദ്ധം ഉടലെടുത്തത്തോടെ വിവിധ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞവർ കൂടുതൽ ദുരിതത്തിലായി. പലർക്കും കഴിക്കാനുള്ള മരുന്ന് പോലും ലഭിക്കാത്ത അവസ്ഥ വരെ ഉണ്ടായി. മരുന്ന് ക്ഷാമം മൂലം പലരുടെയും രോഗം മൂർച്ഛി്ച്ചു. ഇതോടെ പലരും ഗാസ വിട്ട് മറ്റിടങ്ങളിൽ അഭയം തേടിയിരുന്നു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, സംഘർഷത്തിൻ്റെ തുടക്കം മുതൽ 4,000-ത്തിലധികം രോഗികൾ വൈദ്യചികിത്സയ്ക്കായി ഗാസയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെങ്കിലും, 10,000-ത്തിലധികം കാൻസർ രോഗികൾക്ക് ഇപ്പോഴും അടിയന്തര സഹായം ആവശ്യമാണെന്നാണ് വിവരം.

രോഗത്തിന്റെ ദുരിതത്തിലിരിക്കെ തങ്ങളുടെ പ്രിയപ്പെട്ടവര യുദ്ധത്തിൽ നഷ്ടപ്പെടുന്നതിന്റെ വേദനയും ആശങ്കയും ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നുണ്ട്. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരുന്ന് അടക്കമുള്ള അവശ്യ സാധനങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ പലർക്കും കൃത്യസമയത്ത് മരുന്ന് കഴിക്കാൻ സാധിക്കാത്ത അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്. അമ്മാനിലെ കിംഗ് ഹുസൈൻ കാൻസർ സെൻ്ററിൽ ഗാസയിൽ നിന്നുള്ള രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News