ആശുപത്രികള്‍ നിശ്ചലം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30000ത്തോട് അടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 28, 985 പേര്‍. 68, 883 പേര്‍ക്കാണ് പരിക്കേറ്റത്. ഇസ്രയേല്‍ അധിനിവേശത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കും അഭയമായിരുന്ന ആശുപത്രികളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്. ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ ആശുപത്രിയായ നാസര്‍ ആശുപത്രിയും പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലാണ്.

ALSO READ:  ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആശുപത്രിയില്‍ ചികിത്സയിലിരുന്നവരെ ശ്രുശ്രൂഷിക്കാന്‍ 25ഓളം ജീവനക്കാര്‍ മാത്രമാണ് ഇനി അവിടെ ശേഷിക്കുന്നത്. അല്‍ അമല്‍ ആശുപത്രിയും നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ സേന വളഞ്ഞതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടായത്.

ALSO READ:  തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; ഒരു വീഴ്ചയും കാണിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

അതേസമയം ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ അള്‍ജീരിയ കൊണ്ടുവന്ന കരടുപ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News