ഉമാ തോമസിൻ്റെ അപകടം: സംഘാടകർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജിസിഡിഎ ചെയർമാൻ

UMA THOMAS MLA

സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റ സംഭവത്തിൽ  സംഘാടകർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള.സംഘാടകരുമായുള്ള കരാറിൽ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നുണ്ടായിരുന്നുവെന്നും കരാർ വിശദാംശങ്ങൾ ഉച്ചയ്ക്ക് ശേഷം പത്രക്കുറിപ്പിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്താൻ നടപടികൾ സ്വീകരിക്കും.ഫുട്ബോൾ പരിപാടികൾക്കു മാത്രമുള്ളതാണ് സ്റ്റേഡിയം.ടർഫിന് ദോഷം വരാത്ത രീതിയിലാണ് അനുമതി നൽകിയത്.”- അദ്ദേഹം പറഞ്ഞു.

ALSO READ; മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പൊലീസ് റിപ്പോർട്ടു കൂടി പരിഗണിച്ച് സംഘാടകരെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും സ്റ്റേഡിയത്തിനുള്ളിൽ കാരവാനും അനുമതി നൽകിയിരുന്നില്ലെന്നും ജി.സി.ഡി.എ ചെയർമാൻ പ്രതികരിച്ചു.

അതേസസമയം സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസടുത്തു. ഇന്നലെ കൊച്ചി സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെയാണ് പൊലീസ് നടപടി.സ്റ്റേജ് നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News