ശിവഗിരി മഠത്തിന്റെ പോഷക സംഘടന ഗുരുധർമ്മ പ്രചരണ സഭ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് നടത്തുന്ന ആചാരപരിഷ്കരണ യാത്ര നടത്തി. ശ്രീനാരായണഗുരു പ്രതിമയിൽ സച്ചിദാനന്ദ സ്വാമികൾ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് ആചാരപരിഷ്കരണ യാത്ര ആരംഭിച്ചത്.
പ്രാർത്ഥന യജ്ഞം ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടിയും സാമൂഹ്യനീതി സന്തുഷ്ടമാക്കുന്നതിനും വേണ്ടിയും നവീനമായ ചില മതാനുഷ്ഠാനങ്ങൾ പരിഷ്കരിക്കുന്നതിന് വേണ്ടിയുമാണ് ആചാരപരിഷ്കരണ യാത്ര സംഘടിപ്പിക്കുന്നതെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
Also Read: പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണ്, കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്; അഡ്വ. കെ അനിൽകുമാർ
ഒരു ക്ഷേത്രത്തിൽ ദേഹ ശുദ്ധിയോടെ വരുന്ന ഏതൊരാൾക്കും ഷർട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നുള്ള ഒരു തീരുമാനം ദേവസം ബോർഡ് അധികാരികളിൽ നിന്നും ഉണ്ടാകണം. ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ ജനസംഖ്യ അനുപാതികമായി എല്ലാവർക്കും തുല്യമായ രൂപത്തിൽ ജോലികൾ നൽകണം എന്നും ഗുരുധർമ്മ പ്രചരണ സഭ അവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന മറ്റൊരാചാരമാണ് മാന്യമായി വസ്ത്രം ധരിച്ച് വന്നാലും അതുമാത്രം പോരാ ഇതിന്റെ പുറത്ത് പലയാളുകളും ഉടുത്ത മുണ്ട് വീണ്ടും ഉടുപ്പിക്കുന്നത്. ഇതു പോലെയുള്ള ദുരാചാരം തീർച്ചയായും പരിഷ്കരിക്കണം എന്നും ഗുരുധർമ്മ പ്രചരണ സഭ ആചാരപരിഷ്കരണ യാത്രയിൽ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളോട് ചേർന്ന് ഉള്ള ആഘോഷ പരിപാടികളിൽ ആനയും വെടിക്കെട്ടും ഒഴിവാക്കിക്കൊണ്ട് സംഘടിപ്പിക്കണം എന്നും. താന്ത്രികവിദ്യ പരിശീലിച്ച എല്ലാവരെയും ശാന്തിനിയമനത്തിൽ പരിഗണിക്കണം എന്നും ഗുരുധർമ്മ പ്രചരണ സഭ അവശ്യപ്പെട്ടു.
ശ്രീനാരായണഗുരുവിന്റെ കൃതികൾ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംവിധാനമൊരുക്കമം എന്നും ശ്രീനാരായണ കൃതികൾ ക്ഷേത്രങ്ങളിൽ ആലപിക്കാൻ അവസരം ഒരുക്കണമെന്നും ഗുരുധർമ്മ പ്രചരണ സഭ അവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here