യുഎഇയുടെ ബഹിരാകാശ രംഗത്തെ അഭിമാനനേട്ടമായ എംബി ഇസഡ് -സാറ്റ് വിക്ഷേപണ വിജയത്തിൻ്റെ സ്മരണക്കായി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ജിഡിആർഎഫ്എ ദുബായ്. ബുധനാഴ്ച ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ പാസ്പോർട്ടുകളിൽ എം ബി ഇസഡ് – സാറ്റ് മുദ്ര പതിപ്പിച്ചു കൊണ്ടാണ് അധികൃതർ സ്വീകരിച്ചത്. രാജ്യത്തിൻ്റെ ബഹിരാകാശ ദൗത്യത്തിൻ്റെ ചരിത്ര നേട്ടത്തെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ജിഡിആർഎഫ്എ ദുബായ് പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കിയത്.
ദുബായ് എയർപോർട്ടുകൾ വഴി എത്തുന്ന എല്ലാ യാത്രക്കാർക്കും ഈ മുദ്ര, യുഎഇയുടെ ബഹിരാകാശവിസ്മയം യാഥാർഥ്യമാക്കുന്ന ഒരു സ്മരണയായും ഓർമയായും നിലനിൽക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു. യുഎഇയുടെ അത്യാധുനിക എർത്ത് ഇമേജിങ് ഉപഗ്രഹമായ എംബി ഇസഡ് – സാറ്റ് കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്സ് ബേസിൽ നിന്നാണ് ബഹിരാകാശത്തേക്ക് കുതിച്ചത്.
യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടതാണ് ഇത്. ഈ സ്റ്റാമ്പ്, യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ചരിത്ര പ്രാധാന്യത്തിനും അതിൻ്റെ ശാസ്ത്ര സാങ്കേതിക നേട്ടത്തിനുമുള്ള ആദരസൂചകമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here