ഗൂഗിളില്‍ ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ ദിവസം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹൻദാസിന്റേത്. യാഷ് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നതുകൊണ്ടാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഗീതുവിനെ തിരഞ്ഞെത്തുന്നത്. ഇന്ത്യൻ സിനിമ ആരാധകർക്ക് ഏറെക്കുറെ പരിചിതമായ പേരാണെങ്കിലും കെ ജി എഫ് പോലെ ഒരു ചിത്രം പ്രതീക്ഷിക്കുന്ന ലോക സിനിമ ആരാധകർക്ക് ഗീതുവിന്റേത് ഒരു പുതിയ പേരാണ്.
ALSO READ: യുസഫ് അലിയുടെ ഇടപെടൽ; രണ്ടര വർഷമായി സൗദി ജയിലിൽ കഴിയുന്ന യുവാവിന് മോചനം
യാഷിന്റെ പുതിയ ചിത്രമായ ടോക്‌സികിന്റെ ടൈറ്റിൽ റിലീസോടെയാണ് ഗീതുവിനെ തിരഞ്ഞു ലോകമെമ്പാടുമുള്ള ആരാധകരെത്തുന്നത്. ടൈറ്റില്‍ റിവീലിന് ഒമ്പത് മിനിറ്റ് മുന്‍പ് ഗീതു മോഹന്‍ദാസ് എന്ന ഇംഗ്ലീഷ് സെര്‍ച്ച് ഗൂഗിളില്‍ വന്നുതുടങ്ങി. 2009-ലെ ഗീതുവിന്റെ അരങ്ങേറ്റ സംവിധാനം ഹ്രസ്വ ചിത്രമായ ‘കേള്‍ക്കുന്നുണ്ടോ’യിലൂടെയായിരുന്നു. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, മികച്ച ഷോര്‍ട്ട് ഫിക്ഷനുള്ള മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുമെല്ലാം സ്വന്തമാക്കി.
ALSO READ: അപൂർവങ്ങളിൽ അപൂർവം; ഫ്ലോറിഡയിലെ വൈൽഡ്‌ലൈഫ് പാർക്കിൽ വെളുത്ത മുതല
2014-ല്‍ ഗീതു മോഹന്‍ദാസ് വീണ്ടും ‘ലയേഴ്‌സ് ഡൈസ്’ എന്ന ബോളിവുഡ് സിനിമയുടെ സംവിധായികയായി. ഹ്യൂബര്‍ട്ട് ബാല്‍സിന്റെ ഫണ്ടില്‍ ഒരുക്കിയ ചിത്രം 2014-ല്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് ഡ്രാമ വിഭാഗത്തിലേക്ക് മത്സരിച്ചു. ആറ് പ്രധാന അന്താരാഷ്ട്ര നേട്ടങ്ങള്‍ ചിത്രം സ്വന്തമാക്കി. കൂടാതെ സോഫിയ അന്താരഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും രണ്ട് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടി.
ഗീതുവിന്റെ മൂന്നാമത്തെ ചിത്രം നിവിന്‍ പോളി പ്രധാന കഥാപാത്രമായെത്തിയ ‘മൂത്തോന്‍’ ആണ്. ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 2016-ല്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗീതു മോഹന്‍ദാസ് ഗ്ലോബല്‍ ഫിലിം മേക്കര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ വേള്‍ഡ് പ്രീമിയറായി ടോറന്‍ഡോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണിംങ് സിനിമയായതും ഗീതുവിന്റെ മൂത്തോന്‍ ആയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here